ബിറ്റ്കോയിന് പിന്നാലെ ഇതറിയം വിലയിലും വമ്പൻ കുതിപ്പ്

പ്രമുഖ ഡിജിറ്റൽ കറൻസിയായ ഇതറിയതിന്റെ വിലയിൽ ഈ ആഴ്ച വൻ കുതിപ്പുണ്ടായി. വ്യാഴാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ ഇതിന്റെ മൂല്യം 1000 ഡോളർ കവിഞ്ഞു. ഈ കറൻസിയുടെ ചരിത്രത്തിൽ ആദ്യമായാണ് വില 1000 ഡോളർ കടക്കുന്നത്. പ്രമുഖ ക്രിപ്റ്റോകറൻസി ഇൻഡെക്‌സായ കോയിൻ ഡെസ്ക് വില സൂചിക പ്രകാരം ഇന്നലെ ഇതറിയതിന്റെ വില 1042 ഡോളർ വരെ എത്തി. ഇതോടെ ഇതറിയം കറൻസികളുടെ മൊത്തം മൂല്യം 10,200 കോടി യു. എസ് ഡോളറായി ഉയർന്നു. ഇതറിയമാണ് ഇപ്പോൾ മൊത്തം മൂല്യത്തിന്റെ കാര്യത്തിൽ ലോകത് മൂന്നാം സ്ഥാനത്.

കഴിഞ്ഞ വർഷം ഉടനീളം ബിറ്റ്കോയിന് പിന്നിൽ രണ്ടാം സ്ഥാനത്തായിരുന്നു ഈ കറൻസി. എന്നാൽ പിന്നീട് റിപ്പ്ൾ എന്ന കറൻസി രണ്ടാം സ്ഥാനം പിടിച്ചെടുത്തു. റിപ്പിളിന്റെ മൂല്യത്തിൽ കഴിഞ്ഞ 12 മാസത്തതിനിടയിൽ 50,000 ശതമാനം മുന്നേറ്റമുണ്ടായതായാണ് കണക്ക്. 12,300 കോടി ഡോളറാണ് റിപ്പിളിന്റെ മൊത്തം മൂല്യം.