ഇന്ത്യയിലെ മ്യൂസിക് മിക്സ് എന്‍ജിനീയര്‍മാരെ അംഗീകരിക്കുന്ന ആദ്യത്തെ പദ്ധതിയുമായി ഡോള്‍ബി

ഇമ്മേര്‍സീവ് ഓഡിയോ, വീഡിയോ എന്റര്‍ടെയ്ന്‍മെന്റ് അനുഭവങ്ങളിലെ മുന്‍നിരക്കാരായ ഡോള്‍ബി ലബോറട്ടറീസ് ഐഎന്‍സി (NYSE: DLB) ഇന്ത്യയിലെ മ്യൂസിക് മിക്സ് എഞ്ചിനീയര്‍മാരെ ആദരിക്കുന്ന പദ്ധതി നടപ്പാക്കുന്നു. ഡോള്‍ബി അറ്റ്‌മോസ് മ്യൂസിക് മിക്സ് എഞ്ചിനീയേര്‍സ് ഹോണര്‍ ക്ലബ് എന്നാണ് ഈ ഉദ്യമത്തിന്റെ പേര്. ഈ വാര്‍ഷിക പരിപാടിയിലൂടെ, മ്യൂസിക് മിക്സ് എഞ്ചിനീയര്‍മാരുടെ വര്‍ക്കുകളെയും ഇന്‍ഡസ്ട്രിയിലുള്ള അവരുടെ സംഭാവനകളെയും ആദരിക്കുകയും ആരാധകര്‍ക്ക് കൂടുതല്‍ ആഴത്തിലുള്ള അനുഭവം നല്‍കുന്നതിനായി ഡോള്‍ബി അറ്റ്‌മോസില്‍ കൂടുതല്‍ സംഗീതം സൃഷ്ടിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ഡോള്‍ബി അറ്റ്‌മോസില്‍ മ്യൂസിക് മിക്സ് ചെയ്തിട്ടുള്ള ഇന്ത്യയില്‍ നിന്നുള്ള മ്യൂസിക് മിക്സ് എഞ്ചിനീയര്‍മാര്‍ക്ക് ഈ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. മ്യൂസിക് മിക്സ് എഞ്ചിനീയര്‍മാര്‍ക്ക് https://www.dolby.com/en-in/mme എന്നതില്‍ രജിസ്റ്റര്‍ ചെയ്യാം. ഈ ലിങ്കില്‍ തന്നെ പ്രോഗ്രാം സംബന്ധിച്ച നിബന്ധനകളും വ്യവസ്ഥകളും വിവരിച്ചിട്ടുണ്ട്. യോഗ്യതയുള്ള അപേക്ഷകളെ ഡോള്‍ബി അറ്റ്‌മോസില്‍ മിക്‌സ് ചെയ്തിട്ടുള്ള സംഗീത എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഡോള്‍ബി റിവ്യൂ ചെയ്യുകയും പ്ലാറ്റിനം (500 ട്രാക്കുകള്‍), ഗോള്‍ഡ് (250 ട്രാക്കുകള്‍), സെഞ്ചുറി (100 ട്രാക്കുകള്‍), സില്‍വര്‍ (50 ട്രാക്കുകള്‍), സര്‍ട്ടിഫിക്കറ്റ് (10 ട്രാക്കുകള്‍) എന്നിങ്ങനെ തരം തിരിക്കുകയും ചെയ്യും.

മ്യൂസിക് മിക്സിംഗ് എന്നത് സര്‍ഗ്ഗാത്മകമായൊരു പ്രക്രിയയാണ്, അതോടോപ്പം തന്നെ കലയുടെയും ശാസ്ത്രത്തിന്റെയും പെര്‍ഫെക്റ്റ് സംഗമവുമാണ്. മ്യൂസിക് മിക്സ് എഞ്ചിനീയര്‍മാരാകാന്‍ ആഗ്രഹിക്കുന്ന പുതുക്കക്കാര്‍ക്ക് ഇതൊരു പ്രചോദനമാകും. വളര്‍ന്നു വരുന്ന മ്യൂസിക് മിക്സ് എഞ്ചിനീയര്‍മാര്‍ക്ക് പരിശീലനം നല്‍കി അവരുടെ കഴിവുകളെ പരിപോഷിപ്പിക്കാനുള്ളൊരു പ്ലാറ്റ്ഫോം കൂടിയാണിത്. ഡോള്‍ബി അറ്റ്‌മോസ് മ്യൂസിക് മിക്സ് എഞ്ചിനീയേര്‍സ് ഹോണര്‍ ക്ലബ്, dolby.com-ല്‍ കാലക്രമേണ ലിസ്റ്റുകള്‍ പ്രസിദ്ധീകരിക്കും. കൂടുതലറിയാന്‍ https://www.dolby.com/en-in/mme സന്ദര്‍ശിക്കുക.

“സംഗീതം സൃഷ്ടിക്കാനായി മ്യൂസിക് മിക്സ് എഞ്ചിനീയര്‍മാര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളെ അംഗീകരിക്കുകയും അതിനെ കൊണ്ടാടുകയും ചെയ്യുന്ന സമീപനമാണ് ഡോള്‍ബിക്കുള്ളത്. ഡോള്‍ബി അറ്റ്‌മോസിന്റെ ഇമ്മേര്‍സീവ് ശബ്ദാനുഭവത്തില്‍ നിരവധഇ ട്രാക്കുകള്‍ മിക്സ് ചെയ്തിട്ടുള്ളവരോട് നന്ദി അറിയിക്കുന്നതിനായി, ഡോള്‍ബി അറ്റ്‌മോസ് മ്യൂസിക് മിക്സ് എഞ്ചിനീയേര്‍സ് ഹോണര്‍ ക്ലബ് അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്” – ഡോള്‍ബി ലബോറട്ടറീസ്, എമേര്‍ജിംഗ് മാര്‍ക്കറ്റ്‌സ്, മാനേജിംഗ് ഡയറക്ടര്‍, പങ്കജ് കേഡിയ പറഞ്ഞു.

എന്താണ് ഡോള്‍ബി അറ്റ്‌മോസ് മ്യൂസിക്ക്

മ്യൂസിക്കുമായി അതിന്റെ പൂര്‍ണ്ണശേഷിയിലും സര്‍ഗാത്മകതയിലും കണക്റ്റ് ചെയ്യാന്‍ കഴിയുന്ന സാധ്യതയെക്കുറിച്ച് ആലോചിച്ചു നോക്കൂ – ഇന്നു മിക്കവരും കേള്‍ക്കുന്ന തരത്തിലുള്ള സംഗീതത്തെക്കുറിച്ചല്ല. മറിച്ച് പരമ്പരാഗത റെക്കോര്‍ഡിംഗുകള്‍ക്ക് നല്‍കാന്‍ കഴിയാത്ത തരത്തില്‍, ആത്മാവ് നഷ്ടപ്പെടാത്ത സംഗീതത്തെക്കുറിച്ച് ചിന്തിക്കൂ. ഡോള്‍ബി അറ്റ്‌മോസിന് ചെയ്യാന്‍ കഴിയുന്നത് ഇതാണ്.

ഇന്‍സ്ട്രമെന്റുകളുടെ സങ്കീര്‍ണമായ ഹാര്‍മണിയാണെങ്കിലും സോളോ ഗിറ്റാര്‍ സംഗീതമാണെങ്കിലും ബാസ് ഡ്രോപ്പാണെങ്കിലും പാടുന്നവര്‍ എടുക്കുന്ന ശ്വാസവ്യതിയാനങ്ങളാണെങ്കിലും പോലും – അതിന്റെ സൂക്ഷ്മ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശേഷിയുള്ളതാണ് ഡോള്‍ബി അറ്റ്‌മോസ്. ആര്‍ട്ടിസ്റ്റ് എന്ത് ഉദ്ദേശിച്ചോ അതുപോലെ തന്നെ റെക്കോര്‍ഡ് ചെയ്യാന്‍ ഇതിലൂടെ കഴിയും.