പിസി ഗെയിമര്‍മാര്‍ക്കായി ഏലിയന്‍വെയര്‍ എം15 ആര്‍3, ഡെല്‍ ജി സീരിസ് ഗെയ്മിംഗ് ലാപ്‌ടോപ്പുകള്‍ അവതരിപ്പിച്ച് ഡെല്‍

  • ഏലിയന്‍വേര്‍, ഡെല്‍ ജി സീരീസ് ഗെയ്മിംഗ് ലാപ്‌ടോപ്പുകള്‍ കാഷ്വല്‍, പ്രൊഫഷണല്‍ പിസി ഗെയിമര്‍മാര്‍ക്ക് അനുയോജ്യം
  • ഏലിയന്‍വേര്‍ എം15ആര്‍3-യ്ക്ക് സ്ലീക്ക് പോര്‍ട്ടബിള്‍ ഡിസൈനാണ് ഉള്ളത്, 10-ാം തലമുറ ഇന്റല്‍ കോര്‍ പ്രോസസറുകളുള്ള ലാപ്‌ടോപ്പിന്റെ മുഖമുദ്ര അതിന്റെ പെര്‍ഫോമന്‍സാണ്
  • പുതിയ ഡെല്‍ ജി5 എസ്ഇ-യിലൂടെ ഡെല്‍ ഒരു ഓള്‍ എഎംഡി ലാപ്‌ടോപ് അവതരിപ്പിക്കുകയാണ്. ഇന്റന്‍സ് ഗെയിംപ്ലേയ്ക്കായി അതില്‍ എഎംഡി സ്മാര്‍ട്ട് ഷിഫ്റ്റ് ടെക്‌നോളജി ഉള്‍പ്പെടുത്തിയിരിക്കുന്നു

ഡെല്‍ ടെക്‌നോളജീസും ഏലിയന്‍വേറും ഇന്ത്യയില്‍ പിസി ഗെയ്മിംഗിനായി ഏലിയന്‍വേര്‍ എം15ആര്‍3, ഡെല്‍ ജി5 15 എസ്ഇ, ഡെല്‍ ജി5 15, ഡെല്‍ ജി3 15 എന്നീ മോഡല്‍ ലാപ്‌ടോപ്പുകള്‍ അവതരിപ്പിച്ചു. ഇന്ത്യയിലെ വളര്‍ന്നു വരുന്ന പിസി ഗെയ്മിംഗ് വിപണി മുന്നില്‍ കണ്ട് 2017-ല്‍ തന്നെ ഡെല്‍ ജി സീരീസ് ലാപ്‌ടോപ്പുകള്‍ കമ്പനി പുറത്തിറക്കിയിരുന്നു.

കാഷ്വല്‍, ഇടത്തരം ഗെയിമര്‍മാര്‍ക്ക് ഇടയില്‍ ഡെല്‍ ജി സീരീസ് പ്രശസ്തമായി തുടങ്ങിയതോടെ, ജി സീരീസ് പോര്‍ട്ട്‌ഫോളിയോ ഡിസൈന്‍, ഗെയിം ഫംഗ്ഷണാലിറ്റി, പെര്‍ഫോമന്‍സ് എന്നിവയില്‍ കൂടുതല്‍ ശ്രദ്ധചെലുത്തി ശക്തിപ്പെടുത്തിയിരിക്കുകയാണ് ഡെല്‍. ഗെയ്മിംഗ് പിസികളുടെ ശക്തമായ ലൈന്‍അപ്പാണ് ഈ പോര്‍ട്ട്‌ഫോളിയോയില്‍ ഉള്ളത്. അമച്വര്‍ ഗെയിമര്‍മാരുടെയും പ്രൊഫഷണല്‍ ഗെയിമര്‍മാരുടെയും പ്രീതിപിടിച്ചുപറ്റാന്‍ പോന്ന ലാപ്‌ടോപ്പുകളാണിവ.

‘ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാനായി ഏറ്റവും പുതിയതും സമഗ്രവുമായ ഗെയ്മിംഗ് പോര്‍ട്ട്‌ഫോളിയോ അവതരിപ്പിക്കുകയാണ് ഞങ്ങള്‍. ഗെയ്മിംഗ് ഇന്ന് കുട്ടിക്കളിയല്ല, ഗെയിമര്‍മാര്‍ക്ക് വേണ്ടത് ടൂളുകളിലെ വൈവിധ്യമാണ്. നിങ്ങള്‍ പിസി ഗെയ്മിംഗില്‍ പുതിയ വ്യക്തിയാണെങ്കിലോ മൊബൈലില്‍ നിന്ന് പിസിയിലേക്ക് മാറുകയാണെങ്കിലോ, തുടങ്ങാന്‍ ഏറ്റവും നല്ല ഉല്‍പ്പന്നമാണ് ഡെല്‍ ജി സീരീസ്. പുതിയ ഉല്‍പ്പന്നത്തോടുള്ള ഉപഭോക്താക്കളുടെ പ്രതികരണവും ഫീഡ്ബാക്കും അറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഞങ്ങള്‍’ – ഡെല്‍ ടെക്‌നോളജീസ് ഇന്ത്യ, കണ്‍സ്യൂമര്‍ ആന്‍ഡ് സ്‌മോള്‍ ബിസിനസ് വൈസ് പ്രസിഡന്റും മാനേജിംഗ് ഡയറക്റ്ററുമായ രാജ് കുമാര്‍ ഋഷി പറഞ്ഞു.