പലിശ കുറയ്ക്കാത്തത് വിനയായി, ഓഹരി മാർക്കറ്റിൽ കനത്ത ഇടിവ്

റിസർവ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചതോടെ മൂലധന മാർക്കറ്റിൽ വൻ ഇടിവുണ്ടായി. പലിശ നിരക്കിൽ കാൽ ശതമാനമെങ്കിലും കുറവ് വരുത്തുമെന്ന് വിപണി പ്രതീക്ഷിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്ന് നൽകിയ പലിശ കുറയ്ക്കണമെന്ന നിർദേശമാണ് പ്രതീക്ഷകൾ ഉണർത്തിയത്. രാവിലെ ഏറെക്കുറെ സ്ഥിരതയോടെ നീങ്ങിയ മാർക്കറ്റ് ഉച്ചയോടെ തകർച്ചയിലായി. ക്ലോസിംഗിൽ സെൻസെക്‌സ് 205.26 പോയിന്റ് കുറഞ്ഞു 32597. 18 പോയിന്റിലേക്ക് താഴ്ന്നു. നിഫ്റ്റി 74.15 പോയിന്റ് താഴ്ന്ന് 10044 .10 പോയിന്റിലും ക്ലോസ് ചെയ്തു.

റിസർവ് ബാങ്ക് പലിശ നിരക്കുകൾ കുറക്കാൻ സാധ്യത കുറവാണെന്നായിരുന്നു പൊതുവെയുള്ള നിഗമനം. ഇതാണ് ഓഹരി വിപണിയുടെ വീര്യം ചോർത്തിയത്.