ആന്റി-ബാക്റ്റീരിയല്‍ ടൂത്ത്ബ്രഷ് അവതരിപ്പിച്ച് കോള്‍ഗേറ്റ്

  • സില്‍വര്‍-ഐഓണ്‍ ടെക്‌നോളജിയില്‍ നിര്‍മ്മിച്ചിരിക്കുന്നത്. കോള്‍ഗേറ്റ് ആന്റി-ബാക്റ്റീരിയില്‍ ടൂത്ത്ബ്രഷ്, അതിന്റെ നാരുകളില്‍ ബാക്റ്റീരിയ പറ്റിപ്പിടിച്ചിരിക്കുന്നത് തടയുന്നു

രാജ്യത്തെ ഓറല്‍ കെയര്‍ രംഗത്തെ മാര്‍ക്കറ്റ് ലീഡറായ കോള്‍ഗേറ്റ്-പാല്‍മോലീവ് (ഇന്ത്യ) ലിമിറ്റഡ്, പുതിയ കോള്‍ഗേറ്റ് സിഗ് സാഗ് ആന്റി-ബാക്റ്റീരിയല്‍ ടൂത്ത്ബ്രഷ് അവതരിപ്പിച്ചു. സിഗ്-സാഗ് പോര്‍ട്ട്‌ഫോളിയോയില്‍ ആദ്യമായാണ് ഇത്തരത്തിലൊരു ഉല്‍പ്പന്നം അവതരിപ്പിക്കുന്നത്. ലോഞ്ചിനായി ബോളിവുഡ് നടന്‍ ആയുഷ്മാന്‍ ഖുറാനെയെ ആണ് ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ചിരിക്കുന്നത്.
100% സില്‍വര്‍-ഐഓണ്‍ ആന്റി-ബാക്റ്റീരിയല്‍ ബ്രഷ് നാരുകളുള്ള, കോള്‍ഗേറ്റ് ഇന്ത്യയുടെ ഏറ്റവും പുതിയ സിഗ് സാഗ് ആന്റി-ബാക്റ്റീരിയല്‍ ടൂത്ത്ബ്രഷ് നാരുകളില്‍ ബാക്റ്റീരിയ പറ്റിപ്പിടിച്ചിരിക്കുന്നത് തടയുന്നു.

ടൂത്ത്ബ്രഷുകളില്‍ ബാക്റ്റീരിയകള്‍ കൂട്ടംകൂടിയിരുന്ന് പെരുകുകയും രോഗങ്ങള്‍ പകര്‍ത്തുകയും ചെയ്യുന്നത് സ്വാഭാവികമാണ്. ഈ പ്രക്രിയ തടയാനായാല്‍ ബാക്റ്റീരയയും രോഗവും പകരുന്നത് തടയാനാകും.
ഇതു കൂടാതെ, സിഗ് സാഗിന്റെ മള്‍ട്ടി ആംഗിള്‍ഡ് ബ്രിസില്‍സ് പല്ലുകള്‍ക്ക് ഇടയിലുള്ള കീടാണുക്കളെ ഇല്ലാതാക്കും. ഇതോടൊപ്പം തന്നെ സോഫ്റ്റായ ടംഗ് ക്ലീനറുമുണ്ട്. ഇത് ദുര്‍ഗന്ധമുണ്ടാക്കുന്ന അണുക്കളെ നീക്കം ചെയ്ത് ഷ്രഷായ ശ്വാസം നല്‍കുന്നു. അതിന്റെ ഫ്‌ളെക്സിബിള്‍ ഹാന്‍ഡില്‍ കൈക്കുഴയിലുണ്ടാക്കുന്ന സമ്മര്‍ദ്ദം കുറയ്ക്കുന്നു. ബ്രഷ് ചെയ്യുമ്പോള്‍ ഇത് മൃദുവായി ഗംസില്‍ മസാജ് ചെയ്യുകയും, ഓവറോള്‍ സംരക്ഷണം നല്‍കുകയും ചെയ്യുന്നു.

“ഉപഭോക്താക്കളെ ആരോഗ്യകരമായ ജീവിതം നയിക്കാന്‍ സഹായിക്കുന്നതിനായി ഞങ്ങള്‍ തുടര്‍ച്ചയായി ഇന്നൊവേഷനുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. കോള്‍ഗേറ്റ് സിഗ് സാഗ് ആന്റി-ബാക്റ്റീരിയല്‍ ടൂത്ത്ബ്രഷ് ഈ മിഷന്റെ ഫലമാണ്. കോള്‍ഗേറ്റ് സിഗ് സാഗ് ആന്റി-ബാക്റ്റീരിയല്‍ ടൂത്ത്ബ്രഷില്‍ ഞങ്ങള്‍ അഡ്വാന്‍സ്ഡ് സില്‍വര്‍ ഐഓണ്‍ ടെക്‌നോളജി അവതരിപ്പിച്ചിട്ടുണ്ട്. 30 രൂപ മാത്രമാണ് ഇതിന്റെ വില. രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് സ്റ്റോറുകളിലും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും നിങ്ങള്‍ക്ക് ഈ ബ്രഷ് ലഭിക്കും” – കോള്‍ഗേറ്റ് പാല്‍മോലീവ് (ഇന്ത്യ) ലിമിറ്റഡ്, മാര്‍ക്കറ്റിംഗ്, വൈസ് പ്രസിഡന്റ്, അരവിന്ദ് ചിന്താമണി പറഞ്ഞു.

Read more

“ആന്റി-ബാക്റ്റീരിയല്‍ ശേഷികള്‍ തെളിയിക്കുന്നൊരു ടൂത്ത്ബ്രഷിന് ലോകവ്യാപകമായി തന്നെ വലിയ സാധ്യതകളുണ്ട്. സെന്‍സിറ്റീവായ ഓറല്‍ ഹെല്‍ത്ത് പ്രശ്‌നങ്ങള്‍ക്ക് ബാക്റ്റീരിയയുടെ വളര്‍ച്ചയെ തടഞ്ഞാല്‍ പരിഹാരം കാണാനാകും എന്ന അവബോധം ആവശ്യമുള്ള വലിയൊരു വിഭാഗം ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ” – ലീഡിംഗ് ഡെന്റല്‍ സര്‍ജനും ഇംപ്ലാന്റോളജിസ്റ്റുമായ പ്രൊഫ. ഡോ. പോരുസ് എസ് ടേര്‍ണര്‍ പറഞ്ഞു. സിഗ്-സാഗ് ആന്റി-ബാക്റ്റീരിയല്‍ ടൂത്ത്ബ്രഷ് ഓഫ്‌ലൈനിലും ഇ-കൊമേഴ്സ് സ്റ്റോറുകളിലും 30 രൂപ മുതലുള്ള സിംഗിള്‍ പായ്ക്കുകളിലും മള്‍ട്ടിപായ്ക്കുകളിലും ലഭ്യമാണ്.