തിളക്കമുള്ള ചര്‍മ്മം വാഗ്ദാനം ചെയ്ത് പുതിയ കാമ്പയ്‌നുമായി ചന്ദ്രിക ആയുര്‍വേദ സോപ്പ്

Advertisement

തിളക്കമുള്ള പ്രോബ്‌ളം ഫ്രീ ചര്‍മ്മമെന്ന ആശയം മുന്നോട്ടുവെച്ച്, യഥാര്‍ത്ഥ ആയുര്‍വേദ സോപ്പ് ബ്രാന്‍ഡായ ചന്ദ്രിക ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ വിശ്വാസം നേടിയെടുത്തിട്ടുണ്ട്. ഇതിനെ ഒരു പടി കൂടി ഉയര്‍ത്തി, ചന്ദ്രിക അവരുടെ പുതിയ കാമ്പയ്നില്‍ വാഗ്ദാനം ചെയ്യുന്നത് സ്വാഭാവികമായ തിളക്കമുള്ള ചര്‍മ്മസൗന്ദര്യമാണ്. കേരളത്തിലെ ഉപഭോക്താക്കളുടെ തനതായ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ്, അമലാ പോള്‍ അഭിനയിക്കുന്ന ചന്ദ്രികയുടെ പുതിയ ടിവി പരസ്യം എടുത്തുകാട്ടുന്നത് തിളക്കമുള്ള ചര്‍മ്മത്തിന്റെ നേട്ടങ്ങളാണ്.

അമല പോളിന്റെ സുഹൃത്ത് തിളക്കത്തെക്കുറിച്ച് പറയുമ്പോള്‍ താരം കരുതുന്നത് സുഹൃത്ത് തന്റെ പുതിയ രത്‌ന കമ്മലിനെക്കുറിച്ചാണ് പറയുന്നത് എന്നാണ്. എന്നാല്‍, അമലയെ അത്ഭുതപ്പെടുത്തിക്കൊണ്ട് സുഹൃത്ത് സംസാരിക്കുന്നത്, ചന്ദ്രിക സോപ്പ് ഉപയോഗിച്ചതിനാല്‍ ലഭിച്ച താരത്തിന്റെ ചര്‍മ്മ തിളക്കത്തെക്കുറിച്ചാണ്.

‘ആയുര്‍വേദത്തിലൂടെയുള്ള സൗന്ദര്യമെന്ന ഉപഭോക്താക്കളുടെ മാറി വരുന്ന ആവശ്യങ്ങള്‍ക്ക് ഉതകുന്നതാണ് ചന്ദ്രികയുടെ ഈ മാറ്റം. ശുദ്ധമായ വെളിച്ചെണ്ണയുടെയും ഏഴ് ആയുര്‍വേദ മൂലികങ്ങളുടെയും ഗുണങ്ങള്‍ ഒത്തിണങ്ങിയതും ഹാന്‍ഡ് മെയ്ഡുമായ ചന്ദ്രിക സോപ്പ്, സ്വാഭാവിക തിളക്കമുള്ള ചര്‍മ്മ സൗന്ദര്യം എന്ന വാഗ്ദ്ധാനം ഉപഭോക്താക്കള്‍ക്ക് നല്‍കാനുള്ള ആത്മവിശ്വാസം ഞങ്ങള്‍ക്ക് നല്‍കുന്നു. ഈ പുതിയ മാറ്റത്തിലൂടെ പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കാനും മില്ലീനിയലുകളുമായി കണക്റ്റ് ചെയ്യാനും കഴിയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു’ – വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്‍ഡ് ലൈറ്റിംഗ്, മാര്‍ക്കറ്റിംഗ്, വൈസ് പ്രസിഡന്റ് എസ്. പ്രസന്ന റായി പറഞ്ഞു.

കഴിഞ്ഞ 75 വര്‍ഷത്തെ പാരമ്പര്യവും വിശ്വാസ്യതയുമുള്ള സോപ്പ് ബ്രാന്‍ഡാണ് ചന്ദ്രിക. ലോകത്താകമാനം ആളുകള്‍ ഇഷ്ടപ്പെടുന്ന സോപ്പാണിത്. മികച്ച ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിച്ച് എപ്പോഴും തങ്ങള്‍ നല്‍കിയ വാഗ്ദാനം ബ്രാന്‍ഡ് പാലിച്ചിട്ടുണ്ട്. ഇന്ന് രാജ്യത്ത് വളരെക്കുറിച്ച് ഹാന്‍ഡ്മെയ്ഡ് സോപ്പുകള്‍ മാത്രമാണുള്ളത്. അതിലൊന്നാണ് ചന്ദ്രിക. ലക്ഷക്കണക്കിന് സ്ത്രീകളുടെ സൗന്ദര്യ രഹസ്യമാണിത്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ചെറുപ്പക്കാരായ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി നിരവധി ഉല്‍പ്പന്നങ്ങളാണ് ബ്രാന്‍ഡ് വിപണിയിലെത്തിച്ചിട്ടുള്ളത്. ആയുര്‍വേദത്തിന്റെ ഗുണങ്ങള്‍ എന്ന വാഗ്ദാനം അതേപടി നിലനിര്‍ത്തിക്കൊണ്ട്, ഗ്രീന്‍ സോപ്പ് സ്‌പേസില്‍ മാര്‍ക്കറ്റ് ലീഡര്‍ സ്ഥാനത്തേക്ക് വളരാന്‍ ചന്ദ്രികയ്ക്ക് സാധിച്ചു.

അടുത്ത കാലത്ത് ‘ചന്ദ്രിക ആലോ’ എന്ന പുതിയൊരു സോപ്പ് പതിപ്പ് പുറത്തിറക്കിയിരുന്നു. ആലോവേരയുടെയും രാമച്ചത്തിന്റെയും ഗുണങ്ങള്‍ ചേര്‍ത്ത് തിളക്കമുള്ളതും ഫ്രഷായതുമായ ചര്‍മ്മം വാഗ്ദ്ധാനം ചെയ്യുന്ന സോപ്പാണിത്. ഈ ഉല്‍പ്പന്നത്തിനും അമലാ പോള്‍ അഭിനയിക്കുന്ന ടിവിസി പുറത്തിറക്കിയിരുന്നു. ഒരു സോപ്പ് മാത്രമുള്ള ബ്രാന്‍ഡ് എന്നതില്‍ നിന്ന് നിരവധി സോപ്പ് പതിപ്പുകള്‍, ഹാന്‍ഡ്‌വാഷ്, ഹെയര്‍ ഓയില്‍, ഫെയ്‌സ് വാഷ് എന്നിവയുള്ള ബ്രാന്‍ഡായി ചന്ദ്രിക ഇന്ന് വളര്‍ന്നു.