സ്റ്റൈലൻ ഗെറ്റപ്പിൽ കൂടുതൽ സുന്ദരിയായി സെലേറിയോ എക്‌സ് അവതരിക്കുന്നു

മാരുതി സെലേറിയോയുടെ പുതിയ വേരിയന്റ് – സെലേറിയോ എക്‌സ്, വിപണിയിൽ ഇറക്കി. മികച്ച സ്റ്റൈലിലും ആകർഷകമായ വ്യത്യസ്ത കളറുകളിലുമാണ് സെലേറിയോയുടെ പുതിയ അവതാരം. ഈ മോഡലിന് ഏറ്റവും കുറഞ്ഞ വില [ഡൽഹി] 4 .57 ലക്ഷം രൂപയാകും. ഫുൾ ഓപ്‌ഷനു 5 .43 ലക്ഷം രൂപയുമാകും.

സൈഡ് ബോഡിയിലും റിയർ ബമ്പറിലും പ്രത്യേക ക്ലാഡിങ്, ഗ്രില്ലിലെ പിയാനോ ബാക് ഫിനിഷ്, ഫോഗ് ഗാർണിഷ് തുടങ്ങിയ നിരവധി ഫീച്ചറുകളോടെയാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ മാർക്കറ്റിൽ ഏറ്റവും പ്രിയമേറിയ ആട്ടോ ഗിയർ ഷിഫ്റ്റ് കാറാണ് സെലേറിയോ. പാപ്രിക ഓറഞ്ച്, ആർട്ടിക് വൈറ്റ്, ഗ്രെ, കോഫീ ബ്രൗൺ, ടോർക് ബ്ലൂ എന്നീ നിറങ്ങളിൽ ഈ പുതിയ മോഡൽ ലഭ്യമാണ്. ഡ്രൈവർ എയർ ബാഗ് സ്റ്റാൻഡേർഡ് ഫീച്ചറാണ്. 998 സിസി, ത്രീ സിലിണ്ടർ എൻജിനാണ് ഇതിനുള്ളത്. പുതു തലമുറക്ക് ഈ പുതിയ മോഡൽ ഏറെ പ്രിയംകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി സീനിയർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ആർ. എസ് കൽസി വ്യക്തമാക്കി. മാരുതിയുടെ വനിതകൾക്ക് ഏറ്റവും പ്രിയപ്പെട്ട മോഡൽ എന്ന ഖ്യാതിയും സെലേറിയോക്കുണ്ട്. 23 .1 കിലോമീറ്ററാണ് മൈലേജ്.