പണപ്പെരുപ്പം കൂടി, അവശ്യസാധന വില ഉയർന്നത് കാരണം

മൊത്ത വില്‍പ്പന വില സൂചികയെ അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പ നിരക്ക് മാര്‍ച്ചില്‍ 3.18 ശതമാനമായി ഉയര്‍ന്നു. ഭക്ഷ്യ വസ്തുക്കളുടെയും ഇന്ധനങ്ങളുടെയും വിലക്കയറ്റമാണ് പണപ്പെരുപ്പം ഉയരാന്‍ കാരണമായത്.

ഫെബ്രുവരിയില്‍ 2.93 ശതമാനമായിരുന്നു മൊത്ത വില്‍പ്പന വില സൂചിക അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പം . ഇത് തുടര്‍ച്ചയായി രണ്ടാമത്തെ മാസമാണ് നിരക്ക് ഉയരുന്നത് . കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഇത് 2.74 ശതമാനമായിരുന്നു.