ഇന്ത്യയിൽ ഭാവി കാണുന്നില്ല; ലോകത്തിലെ ഏറ്റവും വലിയ റീട്ടെയിലർമാരായ വാൾമാർട്ട് രാജ്യത്തെ പ്രവർത്തനം അവസാനിപ്പിക്കുന്നു; ജീവനക്കാരെ പിരിച്ചുവിട്ടു

ലോകത്തിലെ ഏറ്റവും വലിയ റീട്ടെയിലർമാരായ വാൾമാർട്ട് ഇന്ത്യയിലെ തങ്ങളുടെ സാന്നിധ്യം അവസാനിപ്പിക്കാൻ തയ്യാറെടുക്കുകയാണെന്നും ഇന്ത്യക്കാരായ മൂന്നിലൊന്ന് ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടതായും ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.

വാൾമാർട്ട് ഇന്ത്യയിൽ പുതിയ സ്റ്റോർ വിപുലീകരണ പദ്ധതികൾ നിർത്തിവയ്ക്കുകയാണെന്നും ഇതിന്റെ ഭാഗമായി ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നത് തുടരുമെന്നും ഇക്കണോമിക് ടൈംസ് റിപ്പോർട്ടിൽ പറയുന്നു.

ഇതിനകം പുറത്താക്കപ്പെട്ട എക്സിക്യൂട്ടീവുകളിൽ സോഴ്‌സിംഗ്, അഗ്രി-ബിസിനസ്, അതിവേഗം നീങ്ങുന്ന ഉപഭോക്തൃ വസ്‌തുക്കൾ എന്നിവയിലുടനീളമുള്ള വൈസ് പ്രസിഡന്റുമാരും പുതിയ സ്റ്റോർ ലൊക്കേഷനുകൾ കണ്ടെത്തുന്നതിനുള്ള ഉത്തരവാദിത്തമുള്ള റിയൽ എസ്റ്റേറ്റ് ടീമും പിരിച്ചുവിടപെട്ടതായി റിപ്പോർട്ടിൽ പറയുന്നു.

അമേരിക്കയിലെ ബെന്റൺവില്ലെ, അർക്കൻസാസ് ആസ്ഥാനമായുള്ള കമ്പനി ഇന്ത്യയിൽ നേരിട്ടുള്ള കച്ചവടത്തിൽ ഭാവി കാണുന്നില്ലെന്നും ഇത്തിന്റെ ഭാഗമായി കമ്പനി 2018 ൽ 16 ബില്യൺ ഡോളറിന് വാങ്ങിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമ് ഫ്ലിപ്കാർട്ടുമായി ലയിപ്പിക്കാനോ അവർക്കു വിൽക്കാനോ സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

Read more

പ്രാദേശിക സ്റ്റോർ ഉടമകളെ സംരക്ഷിക്കുന്നതിനായി ആഗോള ഉപഭോക്തൃ ബ്രാൻഡുകൾക്ക് ഇന്ത്യൻ സർക്കാർ ആവർത്തിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഇന്ത്യയിലെ ഒരു ദശാബ്ദക്കാലത്തെ പോരാട്ടത്തിന് ശേഷം ആഗോള “സൂപ്പർമാർക്കറ്റ്” ഭീമന്മാരായ വാൾമാർട്ട് ഇന്ത്യയിൽ നിന്നും പടിയിറങ്ങുന്നത്.