പ്രമുഖ പബ്ളിക് റിലേഷന്‍- മാനേജ്മെന്റ് വിദഗ്ധനും, ഗൈഡ് അഡ്വര്‍ടൈസിംഗ് മാനേജിംഗ് പാട്ണറുമായ ഡോ. ടി വിനയകുമാറിനെ കിംഗ്സ് ഇന്‍ഫ്രാ വെഞ്ചേഴ്സ് ലിമിറ്റഡിന്റെ ഇന്‍ഡിപ്പെന്‍ഡന്‍ഡ് ( നോണ്‍ എക്സിക്കുട്ടീവ് ) ഡയറക്ടറായി നിയമിച്ചു. അക്വാകള്‍ച്ചര്‍ ഫാമിംഗ്, സീ ഫുഡ് പ്രോസസിംഗ് തുടങ്ങിയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ മുന്‍നിര കമ്പനികളില്‍ ഒന്നാണ് കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ് ലിമറ്റഡ്.
Read more
കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി പബ്ളിക്ക് റിലേഷന്‍, കമ്യുണിക്കേഷന്‍ ധനകാര്യ , മാനേജ്മെന്റ് രംഗങ്ങളില്‍ വിപുലമായ അനുഭവ സമ്പത്തുള്ള ഡോ. ടി വിനയകുമാര്‍ ഈ രംഗത്തെ വിദഗ്ധരില്‍ ഒരാളായാണ് അറിയപ്പെടുന്നത്. അദ്ദേഹത്തിന്റ അറിവും അനുഭവ സമ്പത്തും കമ്പനിയുടെ വളര്ച്ച് മുതല്‍ക്കൂട്ടാകുമെന്ന് ഉറച്ച് വിശ്വസിക്കുന്നതായി കിംഗ്സ് ഇന്‍ഫ്രാ വെഞ്ചേഴ്സ് ലിമിറ്റഡ് ചെയര്‍മാനും, മാനേജിംഗ് ഡയറക്ടറുമായ ഷാജി ബേബി ജോണ്‍ പറഞ്ഞു.