ചൈനയുടെ നഷ്ടം, വിയറ്റ്നാമിനും തായ്‌വാനും ചിലിക്കും നേട്ടം

അമേരിക്കയും ചൈനയുമായുള്ള വ്യാപാര യുദ്ധം പല രാജ്യങ്ങൾക്കും നേട്ടമാകുമെന്ന് റിപ്പോർട്ട്. ചൈനയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് ഉയർന്ന നികുതി വരുന്നതോടെ മറ്റു രാജ്യങ്ങളിൽ നിന്ന് ഇവ ഇറക്കുമതി ചെയ്യുന്നത് മൂലമാണ് ഈ നേട്ടം കൈവരുന്നത്. നോമുറ എന്ന സ്ഥാപനം നടത്തിയ പഠനത്തിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാകുന്നത് വിയറ്റ്നാം, തായ്‌വാൻ, ചിലി എന്നീ രാജ്യങ്ങൾക്കാണ്.

Read more

മലേഷ്യ, അർജന്റീന, മെക്സിക്കോ, കൊറിയ, സിംഗപ്പൂർ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾക്കും അമേരിക്ക – ചൈന വ്യാപാര യുദ്ധം നേട്ടം സമ്മാനിക്കും. ഇലക്ട്രോണിക് ഉത്പന്നങ്ങൾ കൂടുതലായി വിയറ്റ്നാം, കൊറിയ , തായ്‌വാൻ എന്നീ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. ചിലിയിൽ നിന്ന് ചെമ്പും കൊറിയ, മെക്സിക്കോ എന്നീ രാജ്യങ്ങളിൽ നിന്നും വാഹനങ്ങളുടെ പാർട്സും അമേരിക്ക കൂടുതലായി ഇറക്കുമതി ചെയ്തു തുടങ്ങി. അർജന്റീന, മെക്സിക്കോ, ചിലി തുടങ്ങിയ രാജ്യങ്ങളെയാണ് അമേരിക്ക ഇപ്പോൾ സോയാബീനിനായി ആശ്രയിക്കുന്നത്. സിംഗപ്പൂരിൽ നിന്നുള്ള സ്വർണ ഇറക്കുമതിയും കൂടിയതായി റിപ്പോർട്ട് പറയുന്നു.