ട്രംപിനെ തൃപ്തിപ്പെടുത്താൻ മോദി, അമേരിക്കയിൽ നിന്നുള്ള ക്രൂഡ് ഇറക്കുമതി ഇരട്ടിയായി, ഇറാനെ തഴയുന്നു

Gambinos Ad
ript>

ഇറാനിൽ നിന്നും ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത് നിർത്തണമെന്ന് ഇന്ത്യയോട് അമേരിക്ക കർശനമായി നിർദേശിച്ചതിന്റെ പിന്നിലെ ഉദ്ദേശം വെളിവാകുന്നു. ജൂൺ മാസത്തിൽ ഇന്ത്യ അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത എണ്ണയുടെ അളവ് വൻ തോതിൽ ഉയർന്നു. ഇറക്കുമതി ജൂൺ മാസത്തിൽ റെക്കോർഡ് നിലവാരത്തിലെത്തി. ഈ വർഷം ജൂൺ വരെ കഴിഞ്ഞ വർഷം ഇറക്കുമതി ചെയ്തതിന്റെ ഇരട്ടി ഇറക്കുമതി ചെയ്തു കഴിഞ്ഞു.

Gambinos Ad

ട്രംപിനെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടി ഇന്ത്യ ഇറാനിൽ നിന്നുള്ള ഇറക്കുമതി കുറയ്ക്കുന്നതാണ് ഇതിനു കാരണം. നവംബറോടെ ഇറാനിൽ നിന്നുള്ള ഇറക്കുമതി പൂർണ്ണമായും നിർത്തണമെന്നാണ് വാഷിംഗ്‌ടൺ ഇന്ത്യയ്ക്ക് നൽകിയിരിക്കുന്ന നിർദേശം.

ജൂലൈ മാസമാകുന്നതോടെ ഇറക്കുമതി 1 .5 കോടി ബാരലായി ഉയരും. കഴിഞ്ഞ വർഷം ഇത് 80 ലക്ഷം ബാരൽ ആയിരുന്നു. അമേരിക്ക 17 ലക്ഷം ബാരൽ എണ്ണ പ്രതിദിനം കയറ്റുമതി ചെയ്യുന്നു.
ഇറാന് പുറമെ വെനിസ്വേലയെയും അമേരിക്കയുടെ സാമ്പത്തിക ഉപരോധം പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ആദ്യത്തെ അഞ്ചു രാജ്യങ്ങളിൽ ഇറാനും വെനിസ്വേലയും ഉൾപ്പെടുന്നുണ്ട്. ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള വെനിസ്വെലയുടെ ഇറക്കുമതി 21 ശതമാനം കുറഞ്ഞിട്ടുണ്ട്.

ജൂണിൽ ഇന്ത്യ പ്രതിദിനം 228,000 ബാരൽ ഓയിലാണ് അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത്. കഴിഞ്ഞ വർഷം ഇത് 80000 ബാരൽ മാത്രമായിരുന്നു.