ഇന്നോവ, ഫോർച്യൂണർ പരിഷ്കരിച്ച പതിപ്പ് എത്തി

Advertisement

ടൊയോട്ട കിർലോസ്കർ മോട്ടോർ ഇന്നോവ ക്രിസ്റ്റ, ഫോർച്ചുണർ എന്നീ മോഡലുകളുടെ പരിഷ്കരിച്ച പതിപ്പ് ഇന്ന് പുറത്തിറക്കി. 14.93 ലക്ഷം രൂപയാണ് ക്രിസ്റ്റയുടെ പുതിയ പതിപ്പിന്റെ തുടക്ക വില.

ഏറ്റവും മുന്തിയ വേർഷൻ 22.43 ലക്ഷം വില വരും. 33.60 ലക്ഷം രൂപയാണ് ഫോർച്യുന്നറിന്റെ വില. ചൂടിനെ തടയുന്ന ഗ്ലാസ്, പെർഫൊറേറ്റഡ് ലെതർ സീറ്റുകൾ. അതിവേഗത്തിൽ ചാർജ് ചെയ്യാൻ കഴിയുന്ന പോർട്ട്, തുടങ്ങിയവ ഈ കാറുകളുടെ പ്രത്യേകതയാണ്.

ഈ മോഡലുകളിൽ ഇന്റീരിയറിനാണ് കൂടുതൽ പ്രാമുഖ്യം നൽകിയിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു.