സാമ്പത്തിക തളർച്ച രൂക്ഷമാകുന്നു, ഒക്ടോബറിൽ തൊഴിലില്ലായ്മ 8 .5 ശതമാനം

ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് ഒക്ടോബർ മാസത്തിൽ 8 . 5 ശതമാനമായി ഉയർന്നു. 2016 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ് ഇത്.

സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കോണമിയാണ് [ സി എം ഐ ഇ] ഈ കണക്കുകള്‍ പുറത്തുവിട്ടത്. അടിസ്ഥാനസൗകര്യ മേഖലയിൽ സെപ്റ്റംബർ മാസത്തിൽ ഉത്പാദനം 5 .2 ശതമാനത്തിലേക്ക് താഴ്ന്നിട്ടുണ്ട്. വ്യാവസായിക ഉത്പാദനത്തിലും തളർച്ച രേഖപ്പെടുത്തി.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയാണ് തൊഴിലില്ലായ്മ രൂക്ഷമാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക മാന്ദ്യത്തെ മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചെങ്കിലും ഇതൊന്നും ഫലവത്തായില്ലെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.