പണം കൈമാറുന്നതിനുള്ള എന്‍.ഇ.എഫ്.ടി സേവനം ഇനി മുതൽ 24 മണിക്കൂറും

എന്‍.ഇ.എഫ്.ടി സംവിധാനം ഉപയോഗിച്ചുകൊണ്ടുള്ള ഇടപാടുകള്‍ ഇനിമുതല്‍ മുഴുവന്‍ സമയവും ലഭ്യമാക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. നിലവില്‍ രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം ഏഴ് മണിവരെയാണ് എന്‍.ഇ.എഫ്.ടി ഉപയോഗിച്ചുള്ള സേവനം ലഭിച്ചിരുന്നത്.ഡിസംബര്‍ മുതലാണ് പുതിയ മാറ്റം നിലവില്‍ വരുക.

‘ഡിസംബര്‍ മുതല്‍ എന്‍.ഇ.എഫ്.ടി മുഴുവന്‍ സമയവും ലഭ്യമാകും. ഈ മാറ്റം റീട്ടെയില്‍ പെയ്മന്റെ് രംഗത്ത് വിപ്ലവകരമായ മാറ്റമുണ്ടാക്കും.’ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആര്‍.ബി.ഐയുടെ പേയ്മെന്റ് സെറ്റില്‍മെന്റ് വിഷന്‍ 2019 മുതല്‍ 2021 അനുരിച്ചാണ് ഈ പ്രഖ്യാപനം. എന്‍.ഇ.എഫ്.ടി, ആര്‍.ടി. ജി.എസ് ഉപയോഗിച്ചുകൊണ്ടുള്ള ഇടപാടുകള്‍ ഉപയോക്താക്കള്‍ക്ക് മുഴുവന്‍ സമയവും ലഭ്യമാവും എന്നതിലുപരി സൗജന്യമാണ് ഇതിന്റെ സേവനങ്ങള്‍

എന്താണ് എന്‍.ഇ.എഫ്.ടി ?

വിവിധ അക്കൗണ്ടുകള്‍ തമ്മില്‍ പണം കൈമാറ്റം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന സംവിധാനമാണ് എന്‍.ഇ.എഫ്.ടി. സമയപരിധിക്ക് ഉള്ളില്‍ നിന്ന് കൊണ്ട് എത്ര തുക വേണമെങ്കിലും ഇത് വഴി കൈമാറ്റം ചെയ്യാന്‍ സാധിക്കും എന്നുള്ളതാണ് എന്‍.ഇ.എഫ്.ടിയുടെ പ്രത്യേകത.
എന്നാല്‍ വലിയ മൂല്യമുള്ള തുകകള്‍ മറ്റൊരു സംവിധാനമായ ആര്‍.ടി.ജി.എസ് വഴി കൈമാറ്റം ചെയ്യാന്‍ സാധിക്കുമെങ്കിലും രണ്ട് ലക്ഷം രൂപയാണ് പരിധി.

എന്‍.ഇ.എഫ്.ടി വഴിയുള്ള ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കില്ലെന്ന് കഴിഞ്ഞ തവണത്തെ
വായ്പാ നയപ്രഖ്യാപനത്തില്‍ റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്