സ്റ്റോക്ക് മാർക്കറ്റിനെ കുറിച്ച് ലോകത്ത് ആദ്യമായി പ്രസിദ്ധീകരിച്ച പുസ്തകം ലേലത്തിന്

Gambinos Ad

ഒരു സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെ കുറിച്ച് ലോകത്ത് ആദ്യമായി എഴുതപ്പെട്ട പുസ്തകം ലേലത്തിന് വെച്ചു. ആംസ്റ്റർഡാം സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെ കുറിച്ച് 1688ൽ പ്രസിദ്ധീകരിച്ച ‘കൺഫ്യൂഷൻ ഓഫ് കൺഫ്യൂഷൻസ്’ എന്ന പുസ്തകമാണ് വിൽപനക്ക് വച്ചിട്ടുള്ളത്. ജോസഫ് പെൻസോ ഡി ലാ വേഗ എന്ന വ്യക്തി എഴുതിയ പുസ്തകത്തിന് രണ്ടു ലക്ഷത്തിനും മൂന്ന് ലക്ഷത്തിനും ഇടയിൽ ഡോളറാണ് സൂചക വിലയായി നൽകിയിരിക്കുന്നത്. ഇതിനുള്ള ബിഡിങ് ഡിസംബർ 17നു സമാപിക്കും.

Gambinos Ad

ഓഹരി വിപണിയിൽ നിക്ഷേപിക്കേണ്ടത് എങ്ങിനെ എന്നതടക്കമുള്ള, മാർക്കറ്റിനെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ ഉൾകൊള്ളിച്ചുള്ളതാണ് ഗ്രന്ഥം. ലോക ചരിത്രത്തിൽ ആദ്യമായി സ്റ്റോക്ക് മാർക്കറ്റിനെ കുറിച്ച് എഴുതപ്പെട്ട പുസ്തകമാണ് ഇത്. സ്പാനിഷ് ഭാഷയിലാണ് ഇത് എഴുതിയിരിക്കുന്നത്. 1959ൽ ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ പ്രസിദ്ധീകരിച്ചു. പുത്സകത്തിന്റെ സ്പാനിഷ് ഭാഷയിൽ പ്രസിദ്ധീകരിച്ച ആദ്യ പതിപ്പാണ് ഓൺ ലൈൻ ലേല കമ്പനി ഇപ്പോൾ വിൽപനക്ക് വച്ചിരിക്കുന്നത്.