ഗുഡ് ബൈ പറഞ്ഞ് ടാറ്റ സുമോ

ടാറ്റ സുമോ 25 വർഷത്തിന് ശേഷം ഉത്പാദനം അവസാനിപ്പിക്കുന്നു. 1994-ലാണ് ടാറ്റ സുമോ ആദ്യമായി വിപണിയിലെത്തിയത്. ബോൾട് ഹാച്ച്ബാക്കിന്റെ ഉത്പാദനവും നിർത്താൻ തീരുമാനിച്ചിട്ടുണ്ട്. പുതിയ ഗുണനിലവാര നിബന്ധനകൾ പാലിക്കാൻ ഈ മോഡലുകൾക്ക് കഴിയാത്ത സാഹചര്യത്തിലാണ് ഈ നീക്കം. ഇവ അപ്ഗ്രേഡ് ചെയ്യുന്നതിനും കമ്പനിക്ക് പദ്ധതിയില്ല.

വാഹന വിപണിയിലെ നിലവിലെ ശോച്യാവസ്ഥ ബാധിച്ചിട്ടുണ്ടാവുമെന്നാണ് സൂചന. ടാറ്റ സുമോ ഗോൾഡ് എന്ന പേരിൽ 2011 നവംബറിലാണ് ഈ മോഡൽ അവസാനമായി അപ്ഗ്രേഡ് ചെയ്തത്. ഈ വർഷം മാർച്ചിൽ 96 എണ്ണം മാത്രമാണ് വിറ്റഴിക്കപ്പെട്ടത്. ഒരു കാലത്ത് വിപണിയിലെ താരമായിരുന്നു, പത്ത് പേർക്ക് സഞ്ചരിക്കാവുന്ന സുമോ.