ടാറ്റ മോട്ടോർസ് ഓഹരി മൂല്യം തകർന്നു, 26 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വില, കമ്പനിയുടെ ത്രൈമാസ നഷ്ടം 27,000 കോടി രൂപ

Gambinos Ad
ript>

ഇന്ത്യയിലെ മുൻനിര കമ്പനികളിലൊന്നായ ടാറ്റ മോട്ടോഴ്സിന്റെ ഓഹരി വില കൂപ്പുകുത്തി. ഇന്ന് വ്യാപാരത്തിനിടയിൽ ഈ ഓഹരിയുടെ വില 29.45 ശതമാനം കണ്ട് ഇടിഞ്ഞു. 1993 ഫെബ്രുവരി മൂന്നിന് ശേഷം ഉണ്ടാകുന്ന ഏറ്റവും കനത്ത വിലത്തകർച്ചയാണ് ടാറ്റ മോട്ടോർസ് ഓഹരി നേരിടുന്നത്. 164 .55 രൂപയിൽ തുടങ്ങിയ വില പൊടുന്നനെ തകർച്ചയിലേക്ക് നീങ്ങുകയായിരുന്നു. രാവിലെ 11 മണിയോടെ 141 .90 രൂപയിലേക്ക് ഈ ഓഹരിയുടെ വില താഴ്ന്നു.

Gambinos Ad

കഴിഞ്ഞ ഒക്ടോബർ – ഡിസംബർ കാലയളവിൽ ടാറ്റ മോട്ടോർസ് വൻ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതാണ് ഇതിനു കാരണം. 26,992 .54 കോടി രൂപയുടെ നഷ്ടമാണ് ഇക്കാലയളവിൽ കമ്പനിക്കുണ്ടായത്. ഇന്ത്യൻ കോർപറേറ്റ് ചരിത്രത്തിലെ ഏറ്റവും ഭീമമായ ത്രൈമാസ നഷ്ടമാണ് ഇത്.

ജഗ്‌വാറിന്റെ വില്പനയിൽ നേരിട്ട കനത്ത ഇടിവാണ് ടാറ്റ മോട്ടോഴ്സിന്റെ മൊത്തം പെർഫോമൻസിനെ ദോഷകരമായി ബാധിച്ചത്. ഒക്ടോബർ – ഡിസംബർ ക്വർട്ടറിൽ ജഗ്‌വാറിന്റെ ചൈനയിലെ മാത്രം വില്പന 47 ശതമാനം കുറഞ്ഞു. വില്പന രംഗത്ത് കനത്ത തിരിച്ചടി നേരിടുന്ന കമ്പനിക്ക് 310 കോടി ബ്രിട്ടീഷ് പൗണ്ട് എഴുതിത്തള്ളേണ്ടതായും വന്നു. ഇതാണ് വൻനഷ്ടത്തിലേക്ക് വീഴാൻ പ്രധാന കാരണം. കഴിഞ്ഞ ഒരു വർഷത്തിനിടിയിൽ കമ്പനിയുടെ ഓഹരി മൂല്യം 51 ശതമാനം ഇടിഞ്ഞു.