നിയോഗ് കൃഷ്ണയെത്തി ടാഗ്‌സിന്റെ ബൈക്ക് ഷോറൂം ഉദ്ഘാടനം ചെയ്യാന്‍

റോയല്‍ എന്‍ഫീല്‍ഡിന്റെ അംഗീകൃത ഷോറൂം ടാഗ്സ് ബൈക്സ് തൃശൂര്‍ കുരിയച്ചിറയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഓട്ടോമൊബൈല്‍ രംഗത്തേക്ക് കടക്കുന്ന പ്രമുഖ വ്യവസായ സ്ഥാപനമായ ടാഗ്സ് ഗ്രൂപ്പിന്റെ ആദ്യ സംരംഭമാണ് ടാഗ്സ് ബൈക്സ്. ഷോറൂമും സര്‍വീസ് സെന്ററുമടക്കം 15,000 ച.അടി വിസ്തൃതിയുള്ള ടാക്സ് ബൈക്സിന്റെ ഉദ്ഘാടനം ഡയറക്ടര്‍ ജോര്‍ജ് അട്ടോക്കാരനും പത്നി ലീന ജോര്‍ജും ചേര്‍ന്ന് നിര്‍വഹിച്ചു. ഡയറക്ടര്‍മാരായ ഫ്രാന്‍സിസ് ജോര്‍ജ്, ജോണ്‍ ജോര്‍ജ്, ഇന്ത്യയില്‍ നിന്നും ആദ്യമായി ഫിയല്‍ റാവെന്‍ ആര്‍ക്ടിക് പോളാര്‍ എക്സ്പിഡിഷനില്‍ പങ്കെടുക്കുന്ന കൊല്ലം സ്വദേശി നിയോഗ് കൃഷ്ണ തുടങ്ങിയവര്‍ പങ്കെടുത്തു.

ഒറിജിനല്‍ സ്പെയറുകള്‍, സര്‍വീസ്, ഷോറൂം എന്നിവ ഒരു കുടക്കീഴില്‍ ഉപഭോക്താവിന് ലഭ്യമാക്കുന്ന രീതിയിലാണ് ടാഗ്സ് ബൈക്സ് ഒരുക്കിയിരിക്കുന്നത്. ഒരേ സമയം 20 റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ സര്‍വീസ് നടത്താന്‍ സാധ്യമാകുന്ന രീതിയില്‍ ആധുനിക രീതിയിലുള്ള 20 സര്‍വീസ് ബേ-കള്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. 120-ലേറെ ബൈക്കുകള്‍ ഒരു ദിവസം ഗുണനിലവാരത്തില്‍ ഒത്തുത്തീര്‍പ്പ് ചെയ്യാതെ സര്‍വീസ് ചെയ്യാന്‍ സാധിക്കുന്ന സാങ്കേതിക സൗകര്യവും വിദഗ്ധ ജോലിക്കാരും ഇവിടെയുണ്ട്. കൂടാതെ ഓട്ടോമൊബൈല്‍ കസ്റ്റമര്‍ റിലേഷനില്‍ പ്രത്യേക പരിശീലനം സിദ്ധിച്ച വിദഗ്ധ സംഘവും ഷോറൂമില്‍ ജോലി ചെയ്യുന്നു. പഴയ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളും ഇവിടെ സര്‍വീസ് ചെയ്യുന്നതായിരിക്കും.

https://www.facebook.com/SouthLiveNews/videos/1763777810320694/

സര്‍വീസ് രംഗത്ത് മികച്ച നൂതന സാങ്കേതിക സംവിധാനങ്ങള്‍ സജ്ജീകരിച്ചതിലൂടെ കൂടുതല്‍ കൃത്യതയും ഗുണമേന്മയും ഉറപ്പുവരുത്താനാകുമെന്ന് ടാക്സ് ബൈക്സ് ഡയറക്ടര്‍ ജോര്‍ജ് പറഞ്ഞു.

ഷോറൂം ഉദ്ഘാടനത്തിന് മുന്നോടിയായി നിയോഗ് കൃഷ്ണ നയിച്ച ബൈക്ക് റാലി നടന്നു. ഷോറൂമിന് മുന്നില്‍ നിന്നും ആരംഭിച്ച റാലി തൃശൂര്‍ നഗരത്തിലൂടെ സഞ്ചരിച്ച് ഷോറൂമിന് മുന്നില്‍ സമാപിച്ചു.