സുർജിത് ഭല്ല ഐ എം എഫ് ഡയറക്ടർ

അന്താരാഷ്ട്ര നാണയ നിധിയുടെ ഇന്ത്യയിൽ നിന്നുള്ള എക്സിക്ക്യൂട്ടീവ് ഡയറക്ടറായി സുർജിത് ഭല്ലയെ കേന്ദ്ര സർക്കാർ നിയമിച്ചു. കഴിഞ്ഞ ജൂലൈയിൽ സുബിർ ഗോകർണഃ അന്തരിച്ചതിനെ തുടർന്ന് ഈ തസ്‌തിക ഒഴിഞ്ഞു കിടക്കുകയായിരുന്നു. മൂന്ന് വർഷത്തേക്കാണ് അദ്ദേഹത്തിന്റെ നിയമനം.

Read more

അമേരിക്കയിലെ പ്രിൻസ്ടൺ സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ് നേടിയിട്ടുള്ള സാമ്പത്തിക വിദഗ്ധനാണ് സുർജിത് ഭല്ല. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിൽ അംഗമായിരുന്നു അദ്ദേഹം.