സ്റ്റുഡന്റ് ഹൗസിംഗ് ബ്രാന്‍ഡായ ‘സ്റ്റാന്‍സാ ലീവിംഗ്’ പുതിയ ഏഴ് നഗരങ്ങളിലും

ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റുഡന്റ് ഹൗസിംഗ് ബ്രാന്‍ഡായ സ്റ്റാന്‍സാ ലീവിംഗ് പുതിയ ഏഴ് നഗരങ്ങളില്‍ കൂടി പ്രവര്‍ത്തനം ആരംഭിച്ചു. ഹൈദരാബാദ്, ചെന്നൈ, കോയമ്പത്തൂര്‍, ഇന്‍ഡോര്‍, പൂനെ, ബറോഡ, ഡെഹ്‌റാഡൂണ്‍ എന്നീ നഗരങ്ങളിലാണ് പുതുതായി പ്രവര്‍ത്തനം ആരംഭിച്ചത്. ഇതോടെ കമ്പനിയുടെ ദേശീയ തലത്തിലുള്ള സാന്നിദ്ധ്യം പത്ത് നഗരങ്ങളിലായി 22,000 ബെഡ്ഡുകളായി വര്‍ദ്ധിച്ചു.

കഴിഞ്ഞ 24 മാസത്തിനിടെ 150 ഇരട്ടി വളര്‍ച്ചയാണ് കമ്പനിക്ക് ലഭിച്ചത്. സാമ്പത്തിക വര്‍ഷം 201819 ല്‍ കമ്പനി 20 കോടി രൂപയുടെ വരുമാനവും നേടി. കമ്പനി നടത്തുന്ന എല്ലാ റെസിഡന്‍ഷ്യല്‍ സംവിധാനങ്ങളുടെയും എല്ലാ പ്രവര്‍ത്തനങ്ങളും കമ്പനി നേരിട്ടാണ് നിയന്ത്രിക്കുന്നത്. 2017 ല്‍ കമ്പനി അവതരിപ്പിക്കപ്പെട്ടതിന് പിന്നാലെ 115 കോടി രൂപയിലേറെ ഫണ്ടിംഗ് കമ്പനിക്ക് ലഭിച്ചു.

നിലവില്‍ പത്ത് നഗരങ്ങളിലായി 100 സ്റ്റുഡന്റ് റെസിഡന്‍സുകളാണ് കമ്പനി നടത്തുന്നത്. ഡല്‍ഹി എന്‍സിആര്‍, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, കോയമ്പതതൂര്‍, ഇന്‍ഡോര്‍, പൂനെ, ബറോഡ, ഡെഹ്‌റാഡൂണ്‍, ജയ്പൂര്‍ എന്നിവയാണ് കമ്പനിക്ക് സാന്നിദ്ധ്യമുള്ള നഗരങ്ങള്‍.