തകർത്തു കയറി ഓഹരി വിപണി, ചരിത്രത്തിൽ ആദ്യമായി സെൻസെക്‌സ് 40000 പോയിന്റിന് മുകളിൽ, ബി.ജെ.പി നേട്ടത്തിൽ വിപണി അത്യുത്സാഹത്തിൽ

എൻ ഡി എയുടെ അതിശക്തമായ മുന്നേറ്റം ഓഹരി വിപണിയിലെ വമ്പിച്ച മുന്നേറ്റത്തിന് കാരണമായി. വിപണിയുടെ ചരിത്രത്തിൽ ആദ്യമായി സെൻസെക്‌സ് ഇന്ന് രാവിലെ 40000 പോയിന്റ് മറികടന്നു. 1010 പോയിന്റ് മുന്നേറി സെൻസെക്‌സ് ഇപ്പോൾ 40119 പോയിന്റിലാണ് നീങ്ങുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കനത്ത മുന്നേറ്റത്തിലായിരുന്ന വിപണി ബി ജെപി ശക്തമായി തിരിച്ചു വരുന്നുവെന്ന വാർത്തകൾ എത്തിയതോടെ അത്യുത്സാഹത്തിലായി.

എൻ എസ് നിഫ്‌റ്റി 281 പോയിന്റ് നേട്ടത്തോടെ 12019 .30 പോയിന്റിലേക്കും കുതിച്ചു കയറി. ബി ജെ പിയോട് ആഭിമുഖ്യം പുലർത്തുന്ന കമ്പനികളുടെ ഷെയറുകൾ അതി ശക്തമായി ഉയർന്നിട്ടുണ്ട്.