നിക്ഷേപകർ ഓഹരികൾ വിറ്റൊഴിയുന്നു, ഷെയർ മാർക്കറ്റിൽ ദുഃഖവെള്ളി, വൻ തകർച്ച

Gambinos Ad
ript>

ഇന്ത്യൻ കോർപറേറ്റ് മേഖലയിൽ കടുത്ത ആശങ്ക പരത്തി ഓഹരി കമ്പോളത്തിൽ വൻ തകർച്ച. നിക്ഷേപകരും ബാങ്കുകൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങളും വിദേശ നിക്ഷേപകരും ഇന്ത്യൻ ഓഹരികൾ കൂട്ടത്തോടെ വിറ്റൊഴിയുകയാണ്. റിലയൻസ് ക്യാപിറ്റൽ, റിലയൻസ് കമ്മ്യൂണികേഷൻസ്, റിലയൻസ് പവർ, ടാറ്റ മോട്ടോർസ് തുടങ്ങിയ കമ്പനികളുടെ ഓഹരികളിൽ കനത്ത തകർച്ചയാണ് ഇന്ന് പ്രകടമായത്. ഓട്ടോമൊബൈൽ, എഫ് എം സി ജി കമ്പനികൾ എന്നിവയുടെ ഷെയറുകൾക്കാണ് കൂടുതൽ പരിക്കേറ്റത്.
സെൻസെക്‌സ് 424 .61 പോയിന്റ് ഇടിഞ്ഞ 36,546 .48 പോയിന്റിൽ ക്ളോസ് ചെയ്തു. നിഫ്റ്റി 125 .80 പോയിന്റ് ഇടിഞ്ഞ 10,943 .60 പോയിന്റിലേക്ക് കൂപ്പുകുത്തി.

Gambinos Ad

റീപോ നിരക്ക് കുറച്ചതിന്റെ ആവേശത്തിൽ ഇന്നലെ മുന്നേറ്റം പ്രകടമാക്കിയ വിപണിയാണ് ഇന്ന് പൊടുന്നനെ തകർന്നടിഞ്ഞത്. സാമ്പത്തിക മാന്ദ്യം രൂക്ഷമാകുന്നതിന്റെ സൂചന നൽകി ഇതര ഏഷ്യൻ ഓഹരി മാർക്കറ്റുകളിലും രൂക്ഷമായ തകർച്ചയാണ് ഇന്ന് പ്രകടമായത്.