സെൻസെക്‌സ് 216 പോയിന്റ് നേട്ടത്തിൽ, ക്ലോസിങ് 37,700 നു മുകളിൽ

ശക്തമായ ബുൾ മുന്നേറ്റം ഇന്നും ഓഹരി കമ്പോളത്തിൽ പ്രകടമായി. മോദി സർക്കാർ അധികാരത്തിൽ തുടരുമെന്ന ആത്മവിശ്വാസത്തിലാണ് ഓഹരി വിപണി മുന്നേറുന്നത്.
പ്രമുഖ ബ്ലൂചിപ് ഷെയറുകളെല്ലാം ഉയർന്ന നിരക്കിലാണ് വ്യാപാരം നടന്നത്. സെൻസെക്‌സ് 37,000 പോയിന്റ് പിന്നിട്ടുവെന്ന പ്രത്യേകതയും ഇന്നുണ്ടായി.

രാവിലെ നേരിയ തോതിൽ മാത്രം ഉയർന്ന സൂചിക ഉച്ചയോടെ നല്ല തോതിൽ നേട്ടം കൈവരിച്ചു. 216.51 പോയിന്റ് ഉയർന്ന സെൻസെക്‌സ് 37752.17 പോയിന്റിൽ ക്ളോസ് ചെയ്തു. നിഫ്റ്റി 11341 .70 പോയിന്റിൽ ക്ളോസ് ചെയ്തു. നേട്ടം 40.50.