പലിശ ഇളവ് കാര്യമായെടുത്തില്ല, ഓഹരി വിപണിയിൽ തകർച്ച

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ് രേഖപ്പെടുത്തി. രാവിലെ നേരിയ തോതിൽ മാത്രം കുറഞ്ഞ സെൻസെക്‌സ് റിപ്പോ നിരക്ക് കുറച്ചുവെന്ന റിപ്പോർട്ട് പുറത്തു വന്നതോടെ ഇടിവിന്റെ പാതയിലായി. നിലവിൽ സെൻസെക്‌സ് 332 പോയിന്റ് താഴ്ന്നാണ് വ്യാപാരം പുരോഗമിക്കുന്നത്. സെൻസെക്‌സ് 39751 .16 പോയിന്റിലാണ് ഇപ്പോൾ. തുടർച്ചയായി 40000 പോയിന്റിന് മുകളിൽ നീങ്ങിയിരുന്ന സൂചികയാണ് ഇപ്പോൾ കൂപ്പുകുത്തിയിരിക്കുന്നത്.

നിഫ്റ്റി 116 പോയിന്റ് താഴ്ന്ന് 11905 .60 പോയിന്റിലാണ് വ്യാപാരം നടക്കുന്നത്.