രാജ്യത്ത് താഴ്ന്ന ജി.ഡി.പി വളർച്ച; സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു

ബിഎസ്ഇ സെൻസെക്സ്, എൻ‌എസ്‌ഇ നിഫ്റ്റി എന്നീ ഓഹരി സൂചികകളിൽ ചൊവ്വാഴ്ച ഇടിവ് രേഖപ്പെടുത്തി. രാജ്യത്തെ സാമ്പത്തിക വളർച്ച ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5 ശതമാനമായി കുറഞ്ഞുവെന്ന സർക്കാർ കണക്കുകൾ പുറത്തു വന്നതിന് പിന്നാലെയാണ് ഇത്. റോയിട്ടേഴ്‌സ് നടത്തിയ കണക്കെടുപ്പിൽ ജി.ഡി.പി വളർച്ച 5.7 ശതമാനം ആണ് രേഖപ്പെടുത്തിയത്.

Read more

ദുർബലമായ സാമ്പത്തിക വളർച്ചയും യുഎസ്-ചൈന വ്യാപാര സംഘർഷങ്ങളും വർദ്ധിക്കുന്നത് വിപണിയെ പ്രതികൂലമായി ബാധിക്കുന്നു എന്നാണ് വിദഗ്ധർ പറയുന്നത്. സെൻസെക്സ് 622 പോയിന്റ് ഇടിഞ്ഞു. എൻ‌എസ്‌ഇ നിഫ്റ്റി  സൂചിക 10,850 പോയിന്റിലേക്കും താഴ്ന്നു.  ഉച്ചയ്ക്ക് 2: 12 വരെ സെൻസെക്സ് 595 പോയിന്റ് അഥവാ 1.6 ശതമാനം ഇടിഞ്ഞ് 37,738 ലെത്തി. നിഫ്റ്റി 50 സൂചിക  ഇടിഞ്ഞ് 179 പോയിൻറ് ഇടിഞ്ഞ് 10,844 ലെത്തി.