സെന്‍സെക്‌സ് 760 പോയിന്‍റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

Gambinos Ad
ript>

ആഗോള വിപണികളിലെ വില്പന സമ്മര്‍ദം ഇന്ത്യന്‍ ഓഹരി വിപണിയേയും കാര്യമായി ബാധിച്ചു. ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ച ഉടന്‍ തന്നെ  ഓഹരി വിപണി കനത്ത തകർച്ച നേരിട്ടു. ബോംബെ സ്റ്റോക് എക്സ്ചേഞ്ചായ സെൻസെക്സ് ആയിരം പോയിന്‍റില്‍ കൂടുതല്‍ ഇടിഞ്ഞു. നാഷനൽ സ്റ്റോക് എക്സ്ചേഞ്ചായ നിഫ്റ്റി 320 പോയിന്റിലധികവും ഇടിവു രേഖപ്പെടുത്തി. വന്‍ ഇടിവില്‍ നിന്ന് വിപണി ചെറിയ തോതിൽ നില മെച്ചപ്പെടുത്തിയെങ്കിലും ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത് സെന്‍സെക്‌സ് 759.74 പോയിന്റ് നഷ്ടത്തിലും 34001.15ലും നിഫ്റ്റി 225.40 പോയിന്റ് താഴ്ന്ന് 10,234.70ലുമാണ്.

Gambinos Ad

ബാങ്കുകളെ, പ്രത്യേകിച്ച് പൊതുമേഖ ബാങ്കുകളെയാണ് തകര്‍ച്ച പ്രധാനമായും ബാധിച്ചത്. മെറ്റല്‍, ഓട്ടോ മൊബൈല്‍, ഫാര്‍മ, ഐടി ഓഹരികളെയും തകര്‍ച്ച ബാധിച്ചു. റെക്കോഡ് തകര്‍ച്ചയില്‍നിന്ന് രൂപ കരകയറിയെങ്കിലും വിപണിയില്‍ അത് പ്രതിഫലിച്ചില്ല. എച്ച്പിസിഎല്‍, ഐഒസി, ബപിസിഎല്‍, ഗെയില്‍, ഒഎന്‍ജിസി, യെസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ഇന്ത്യബുള്‍ ഹൗസിങ്, എസ്ബിഐ, ടാറ്റ സ്റ്റീല്‍, വേദാന്ത, ഹിന്‍ഡാല്‍കോ, ഇന്‍ഫോസിസ്, സിപ്ല, ഭാരതി എയര്‍ടെല്‍, ടിസിഎസ്, ടാറ്റ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി, സണ്‍ ഫാര്‍മ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയും സമാനമായ രീതിയില്‍ ആയിരത്തോളം പോയിന്‍റ് ഇടിഞ്ഞിരുന്നു. അന്ന് സെന്‍സെക്‌സ് 806 പോയിന്‍റും നിഫ്റ്റി 259 പോയിന്‍റും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.