ചരിത്ര നേട്ടം ആവർത്തിച്ച് ഓഹരി വിപണി, സെൻസെക്‌സ് 40,000ത്തിന് മുകളിൽ

ഓഹരി വിപണി ഇന്ന് രാവിലെ അഭൂതപൂർവമായ മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ചു. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സെൻസെക്‌സ് ഒരിക്കൽ കൂടി 40,000 പോയിന്റിന് മുകളിലെത്തി. 40020.71 പോയിന്റിലാണ് ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത്.

വോട്ടെണ്ണൽ ദിവസമാണ് ചരിത്രത്തിലാദ്യമായി സെൻസെക്‌സ് 40,000 പോയിന്റ് ഭേദിച്ചത്. മോദി സർക്കാർ വീണ്ടും അധികാരത്തിൽ എത്തുമെന്ന് ഉറപ്പായ അവസ്ഥയിലാണ് സെൻസെക്‌സ് ഈ മാന്ത്രിക സംഖ്യ മറികടന്നത്.
ദേശീയ ഓഹരി കമ്പോളത്തിലെ നിഫ്റ്റി 12,000 പോയിന്റിന് മുകളിലെത്തി. 83.80 പോയിന്റ് ഉയർന്ന നിഫ്റ്റി ഇപ്പോൾ 12,006.6 പോയിന്റിലാണ്.ഏഷ്യൻ പെയിന്റ്സ്, ഹീറോ മോട്ടോർസ്, ബജാജ് ആട്ടോ, തുടങ്ങിയ ഷെയറുകളാണ് മികച്ച നേട്ടം കൈവരിച്ചത്.