തകർപ്പൻ മുന്നേറ്റം, വീണ്ടും 37,000 പോയിന്റ് മറികടന്ന് സെൻസെക്‌സ്

ഓഹരി വിപണി തിരഞ്ഞെടുപ്പിന് മുന്നോടിയായി തകർപ്പൻ മുന്നേറ്റ പാതയിലായി. ബോംബെ ഓഹരി സൂചിക ഇന്ന് 37,000 പോയിന്റ് മറികടന്നു. ഒറ്റ ദിവസത്തിൽ സൂചിക 382.67 പോയിന്റ് ഉയർന്നു. 37,054 .10 പോയിന്റിലാണ് ക്ളോസിങ്. നിഫ്റ്റി 132.60 പോയിന്റ് ഉയർന്ന് 11,168 പോയിന്റിൽ ക്ളോസ് ചെയ്തു.

ഭാരതി എയർടെൽ, എച് പി സി എൽ, ബി പി സി എൽ, ഐഷർ മോട്ടോർസ്, ഐ സി ഐ സി ഐ ബാങ്ക്, റിലയൻസ് എന്നീ ഓഹരികൾ തകർത്തു കയറി. വിദേശ ഫണ്ടുകൾ ഇന്ത്യൻ മാർക്കറ്റിൽ സജീവമാണ്. തിരഞ്ഞെടുപ്പിന് മുൻപുള്ള റാലി എന്നാണ് വിദഗ്ദർ വിലയിരുത്തുന്നത്.

അതിനിടെ 2030നു മുൻപായി സെസ്‌ക് ഒരു ലക്ഷം പോയിന്റ് മറികടക്കുമെന്ന വിലയിരുത്തൽ വന്നത് വിപണിക്ക് ആവേശമായി. 15 ശതമാനം വാർഷിക റിട്ടേൺ ഓഹരി വിപണിയിൽ ഉണ്ടാകുമെന്നാണ് നിഗമനം.