
ഇടപാടുകാരെ വലയ്ക്കുന്ന തീരുമാനവുമായി വീണ്ടും എസ്ബിഐ. കര്‍ശന വ്യവസ്ഥയാണ് മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നതിന് എസ്ബിഐ പുതിയതായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. പണം സ്വീകരിക്കുന്നയാളുടെ ഒപ്പും ഇനി മുതല്‍ പേ സ്ലിപ്പില്‍ വേണമെന്നാണ് പുതിയ നിര്‍ദേശം. ഇതു വഴി നികുതിവെട്ടിപ്പ് തടയാന്‍ സാധിക്കുമെന്നും ബാങ്ക് പറയുന്നു. അതേസമയം ഇതിന്റെ പ്രായോഗികതയെ ചൊല്ലി ഇതിനകം തന്നെ തര്‍ക്കം രൂക്ഷമായിട്ടുണ്ട്.

ഇതു സംബന്ധിച്ച് സര്‍ക്കുലര്‍ ജൂലൈ 26നാണ് ബാങ്ക് പുറത്തറിക്കിയിരിക്കുന്നത്. പണം സ്വീകരിക്കുന്നയാളുടെ ഒപ്പ് പേ സ്ലിപ്പില്‍ ഇല്ലാത്ത പക്ഷം അദ്ദേഹത്തിന്റെ സമ്മതപത്രം ആവശ്യമാണെന്നും വ്യവസ്ഥയുണ്ട്. ഇതിനു പുറമെ പേ സ്ലിപ്പില്‍ അക്കൗണ്ട് ഉടമയുടെ പാന്‍ നമ്പരും മൊബൈല്‍ നമ്പരും നിര്‍ബന്ധമാക്കി.
അതേസമയം ഇത് നടപ്പാക്കാന്‍ എസ് ബി ഐയുടെ തന്നെ പല ശാഖകളും മടിക്കുന്നുണ്ട്. ഇടപാടുകാരെ നഷ്ടമാക്കുമെന്ന ഭീതിയിലാണിത്. സര്‍ക്കുലര്‍ നടപ്പാക്കി തുടങ്ങിയ ശാഖകളില്‍ പലയിടത്തും ഇടപാടുകാര്‍ ജീവനക്കാരുമായി തര്‍ക്കിക്കുന്നതും പതിവായിട്ടുണ്ട്. ഇതേ തുടര്‍ന്ന് പലയിടങ്ങളിലും ആവശ്യക്കാര്‍ക്ക് ഇളവ് നല്‍കുന്നുണ്ട്.
കുളിമുറിയുടെ ചുമരില്‍ തലയടിച്ച് പൊട്ടിച്ച നിലയില്‍ ശ്രീശാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ചെക്ക്, ഓണ്‍ലൈന്‍, ക്യാഷ് ഡെപ്പോസിറ്റ് മെഷീന് തുടങ്ങിയവ ഉപയോഗിച്ച് മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നതിന് ഈ നിബന്ധന ബാധകമല്ല.