ഭവനവായ്പ, സ്ഥിര നിക്ഷേപം എന്നിവയുടെ പലിശ നിരക്ക് കുറച്ച് എസ്‌.ബി‌.ഐ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌.ബി‌.ഐ) അതിന്റെ അടിസ്ഥാന ചെലവ് അടിസ്ഥാനമാക്കിയുള്ള വായ്പാ നിരക്ക് (എം‌.സി‌.എൽ‌.ആർ) 10 ബേസിസ് പോയിൻറ് കുറച്ചതായി പ്രഖ്യാപിച്ചു. എല്ലാ മെച്യുരിറ്റികളിലുമുള്ള ടേം ഡെപ്പോസിറ്റുകളുടെ പലിശനിരക്ക് 25 ബേസിസ് പോയിൻറ് വരെ കുറച്ചിട്ടുണ്ട് എന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് ആയ എസ്.ബി.ഐ എം‌.സി‌.എൽ‌.ആറിൽ തുടർച്ചയായി അഞ്ചാം തവണയാണ് ഈ സാമ്പത്തിക വർഷം ഇതുവരെ കുറവു വരുത്തുന്നത്. റിസർവ് ബാങ്ക്, വാണിജ്യ ബാങ്കുകൾക്ക് ഹ്രസ്വകാല ഫണ്ട് നൽകുന്ന പ്രധാന പലിശ നിരക്കായ റിപ്പോ നിരക്കിൽ 1.1 ശതമാനം കുറവു വരുത്തിയതിനെ തുടർന്നാണ് പലിശനിരക്ക് കുറച്ചത്.

Read more

സെപ്റ്റംബർ 10 മുതൽ എസ്‌.ബി‌.ഐ തങ്ങളുടെ ഒരു വർഷത്തെ എം‌.സി‌.എൽ‌.ആർ പ്രതിവർഷം 8.15 ശതമാനമാകുമെന്ന് അറിയിച്ചു. റീട്ടെയിൽ ടേം നിക്ഷേപങ്ങൾക്ക് ബാധകമായ പലിശനിരക്ക് 20-25 ബി‌പി‌എസും ബൾക്ക് ടേം ഡെപ്പോസിറ്റുകൾക്ക് 10-20 ബി‌പി‌എസും എസ്‌.ബി‌.ഐ കുറച്ചു. പലിശനിരക്ക് കുറയുന്ന സാഹചര്യം കണക്കിലെടുത്ത് ടേം ഡെപ്പോസിറ്റുകളുടെ പലിശനിരക്ക് പുനർനിർമ്മിക്കാനാണ് ഈ നടപടിയെന്ന് എസ്‌.ബി‌.ഐ പറഞ്ഞു.