എസ്.ബി.ഐ നിക്ഷേപ പലിശനിരക്ക് കുറച്ചു

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ നിക്ഷേപ പലിശ കുറച്ചു. പുതുക്കിയ നിരക്കുകള്‍ തിങ്കളാഴ്ച(ഫെബ്രുവരി 10) മുതല്‍ നലവില്‍ വന്നു.

സ്ഥിരനിക്ഷേപങ്ങള്‍ക്ക് 10 മുതല്‍ 15 ബേസിസ് പോയിന്റു വരെയാണ് കുറച്ചത്. രണ്ടുകോടിയിലും കൂടുതലുള്ള നിക്ഷേപങ്ങള്‍ക്ക് 25 മുതല്‍ 50 ബേസിസ് പോയിന്റു വരെയാണ് കുറവു വരുത്തിയിട്ടുള്ളത്.

റിപ്പോ നിരക്ക് 5.15 ശതമാനത്തില്‍ നിലനിര്‍ത്തി കൊണ്ടുള്ള ആര്‍ബിഐയുടെ വായ്പാനയം പുറത്തു വന്നതിനു ശേഷമാണ് ബാങ്ക് പലിശ കുറച്ചത്.