വിപണിയെ ബാധിച്ച് കൊറോണ; ഡോളറിനെതിരെ രൂപയുടെ മൂല്യം 82 പൈസ കുറഞ്ഞ് 74.50 രൂപയായി

കൊറോണ വൈറസ് മഹാമാരിയെ നിയന്ത്രിക്കുന്നതിനായി യൂറോപ്പിൽ നിന്നുള്ള യാത്രയ്ക്ക് യുഎസ് താത്കാലിക വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്ന് രൂപയുടെ മൂല്യം 82 പൈസ കുറഞ്ഞ് ഡോളറിനെതിരെ 74.50 ൽ എത്തി. ആഭ്യന്തര ഓഹരി വിപണി 30 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് നീങ്ങി. ബെഞ്ച്മാർക്ക് സൂചികയായ നിഫ്റ്റി 50 ആഗോള വിപണികളിൽ 10,000 മാർക്കിന് താഴെയായി.

ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ബുധനാഴ്ച വൈകി കൊറോണ വൈറസ് (കോവിഡ് -19) ഒരു പകർച്ചവ്യാധിയായി പ്രഖ്യാപിക്കുകയും “അപകടകരമായ അളവിലുള്ള നിഷ്‌ക്രിയത്വത്തെ കുറിച്ച്” ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തതിന് ശേഷമാണ് ഈ നഷ്ടം സംഭവിച്ചത്.

കൊറോണ വൈറസിനെ തുടർന്ന് സാമ്പത്തിക മാന്ദ്യം വർദ്ധിക്കുമെന്ന ആശങ്കകൾക്കിടയിലാണ് വിപണിയിലെ പങ്കാളിത്തം കുറഞ്ഞതെന്നു ഫോറെക്സ് വ്യാപാരികൾ പറഞ്ഞു. യുഎസ് ഡോളറിനെതിരെ ബുധനാഴ്ച രൂപയുടെ മൂല്യം 73.68 ആയിരുന്നു.