റബർ ഉത്പാദനം കുറഞ്ഞു, ഡിമാന്റിൽ വർധന, വില തകർക്കാൻ കമ്പനികൾ ഇറക്കുമതി കുത്തനെ ഉയർത്തി

Gambinos Ad
ript>

ഇന്ത്യയുടെ റബർ ഉല്പാദനത്തിൽ വൻ ഇടിവ് രേഖപ്പെടുത്തി. 2018 ഏപ്രിൽ മുതല ഡിസംബർ വരെയുള്ള ഒൻപത് മാസത്തിൽ മൊത്തം ഉത്പാദനം 479,000 ടണ്ണായി കുറഞ്ഞു. മുൻ വർഷം ഇതേ കാലയളവിൽ 524,000 ടണ്ണായിരുന്നു ഉത്പാദനം. എന്നാൽ ഇറക്കുമതി കുത്തനെ ഉയർന്നു. 449,088 ടൺ റബർ ഇറക്കുമതിയായി എത്തി. റബർ ബോർഡിന്റെ കണക്കുകൾ പ്രകാരം 2017 ഏപ്രിൽ മുതൽ ഡിസംബർ വരെ ഇറക്കുമതിയായി എത്തിയത് 333,321 ടൺ ആയിരുന്നു.

Gambinos Ad


ഇന്ത്യയിൽ ഉത്പാദനം കുറഞ്ഞ സാഹചര്യത്തിലും ഉപഭോഗം കൂടിയതായി കണക്കുകൾ വ്യക്തമാക്കുന്നു. 921,600 ടൺ ആയിരുന്നു മൊത്തം ഉപഭോഗം.


ഉല്പാദനവും ഡിമാൻഡും തമ്മിലുള്ള വിടവ് ഇറക്കുമതി വഴി നികത്തപ്പെട്ടുവെന്ന് ഇത് വ്യക്തമാക്കുന്നു. വൻ തോതിൽ ഉയർന്നു വരുന്ന ഇറക്കുമതി മൂലം ഇന്ത്യയിൽ റബർ വില ഏറെ താഴ്ന്ന നിലവാരത്തിലാണ്. ഒരു കിലോ റബർ ഉല്പാദിപ്പിക്കുന്നതിന് ശരാശരി 150 രൂപ ചെലവ് വരുമ്പോൾ മാർക്കറ്റിലെ ഇതിന്റെ വില 123 രൂപ മാത്രമാണ്.