വായ്പാ നയം പ്രഖ്യാപിച്ചു, പലിശ നിരക്കിൽ മാറ്റമില്ല, റിപ്പോ 6 .5 ശതമാനമായി തുടരും

Gambinos Ad

പ്രതീക്ഷിച്ചത് പോലെ അടിസ്ഥന പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 6.5 ശതമാനമായി നില നിർത്താൻ മോണിറ്ററി പോളിസി കമ്മറ്റി ഇന്ന് തീരുമാനിച്ചു. റിവേഴ്‌സ് റിപ്പോ നിരക്ക് 6 .25 ശതമാനമായും തുടരും.

Gambinos Ad

എന്നാൽ സ്റ്റാറ്റിയൂട്ടറി റിസർവ് അനുപാതത്തിൽ [ SLR]  കുറവ് വരുത്തി. ഇത് കാൽ ശതമാനം കുറച്ച് 19 .25 ശതമാനമാക്കി. ഇത് പടിപടിയായി കുറച്ച് 18 ശതമാനമാക്കും. ഓരോ ത്രൈമാസത്തിലും കാൽ ശതമാനം വീതം കുറയ്ക്കും. ബാങ്കുകൾക്ക് കൂടുതൽ ഫണ്ട് വായ്പ ബിസിനസിൽ ഉപയോഗിക്കാൻ ഇത് വഴി കഴിയും. 2018 -19 സാമ്പത്തിക വർഷത്തെ അഞ്ചാമത്തെ വായ്പാ നയ അവലോകന യോഗമാണ് ഇന്ന് സമാപിച്ചത്. യോഗ ശേഷം റിസർവ് ബാങ്ക് ചെയർമാൻ ഉർജിത് പട്ടേലാണ് നയം പ്രഖ്യാപിച്ചത്. പലിശ കുറയ്ക്കണമെന്ന സമ്മർദ്ദം ശക്തമായിരുന്നെങ്കിലും ആർ ബി ഐ അതിനു തയ്യാറായില്ല.