റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണി മൂലധനം പത്ത് ലക്ഷം കോടി രൂപ കടന്നു  

 

റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണി മൂലധനം വ്യാഴാഴ്ച 10 ലക്ഷം കോടി രൂപ രേഖപ്പെടുത്തി. ഇതാദ്യമായാണ് റിലൈൻസ് പത്തു ലക്ഷം കോടി രൂപ കടക്കുന്നത്. നേരിയ നേട്ടം രജിസ്റ്റർ ചെയ്ത റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികളിൽ, രാവിലെ ഇടപാടുകളിലെ ഏറ്റവും ശക്തമായ തലത്തിൽ ഷെയർ ഒന്നിന് ബി‌എസ്‌ഇയിൽ 1,581.25 രൂപ രേഖപ്പെടുത്തി.

ഈ നില അനുസരിച്ച്, ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണി മൂല്യം – അല്ലെങ്കിൽ എംസിഎപി (MCap) – 10,02,373.86 കോടി രൂപയാണ് എന്നാണ് സ്റ്റോക്ക് എക്സ്ചേഞ്ച് ഡാറ്റ കാണിക്കുന്നത്. ബുധനാഴ്ച സമാപന വില 1,569.75 രൂപ ആയിരുന്നപ്പോൾ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ വിപണി മൂല്യം 9,95,083.87 കോടി രൂപയാണ് കാണിച്ചത്.

റിലയൻസ് ഇൻഡസ്ട്രീസ് കഴിഞ്ഞ മാസമാണ് ആദ്യമായി 9 ലക്ഷം കോടി രൂപ വിപണി മൂലധനം മറികടന്നത്. ഇതോടെ രാജ്യത്തെ ഏറ്റവും മൂല്യവത്തായ കമ്പനിയായി റിലയൻസ് മാറി.