റിലയൻസിന്റെ വാർഷിക പൊതുയോഗം പുരോഗമിക്കുന്നു, ഏപ്രിൽ - ജൂൺ കാലയളവിൽ 10,104 കോടി രൂപ ലാഭം, 20 ശതമാനം ഓഹരികൾ അരാംകോ വാങ്ങുമെന്ന് അംബാനി

റിലയൻസിന്റെ ബ്രോഡ്ബാൻഡ് സേവനമായ ജിയോ ഗിഗാ ഫൈബർ ഇന്ന് ഔപചാരികമായി അവതരിപ്പിക്കും. റിലയൻസ് ഇന്ഡസ്ട്രീസിന്റെ വാർഷിക പൊതുയോഗം ഇപ്പോൾ നടക്കുകയാണ്. ഇതിൽ ചെയർമാൻ കൂടിയായ മുകേഷ് അംബാനി പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ വാർഷിക പൊതുയോഗത്തിലാണ് റിലയൻസ് ജിയോ ഈ സേവനം ആദ്യമായി കൊണ്ട് വന്നത്. ഇപ്പോൾ 1100 നഗരങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കാനാണ് നീക്കം. ഇതിനു പുറമെ ജിയോ ഫോൺ രണ്ടിന്റെ പിൻഗാമിയായി ജിയോ ഫോൺ മൂന്ന് ഇന്ന് അവതരിപ്പിക്കുമെന്ന് ബിസിനസ് മേഖല പ്രതീക്ഷിക്കുന്നു. ഇതുൾപ്പെടെ ഏതാനും പുതിയ ഉത്പന്നങ്ങൾ ഇന്നത്തെ എ ജി എമ്മിൽ വച്ച് ലഞ്ച് ചെയ്യുമെന്ന് കരുതുന്നു.
ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അരാംകോ റിലയൻസിൽ 7800 കോടി ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇതുവഴി കമ്പനിയുടെ 20 ശതമാനം ഓഹരികൾ അരാംകോ ഏറ്റെടുക്കുമെന്ന് മുകേഷ് അംബാനി വ്യക്തമാക്കിയിട്ടുണ്ട്.

ജിയോയുടെ ഉപഭോക്താക്കളുടെ എണ്ണം 34 കോടി കവിഞ്ഞതായി അദ്ദേഹം പറഞ്ഞു. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ത്രൈമാസകാലയളവിൽ 3 .38 കോടി പേർ പുതുതായി റിലയൻസിന്റെ കണക്ഷൻ എടുത്തു. 10104 കോടി രൂപയാണ് റിലയൻസിന്റെ ഏപ്രിൽ – ജൂൺ ക്വർട്ടറിലെ ലാഭമെന്നും യോഗത്തിൽ മുകേഷ് അംബാനി പറഞ്ഞു.