ഐ എം എഫ് മാനേജിങ് ഡയറക്ടർ സ്ഥാനത്തേക്ക് രഘുറാം രാജന്റെ പേര് പരിഗണിക്കുന്നു

അന്താരാഷ്ട്ര നാണയ നിധിയുടെ [ഐ എം എഫ്] തലപ്പത്തേക്ക് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജന്റെ പേര് പരിഗണിക്കുന്നതായി ബ്രിട്ടനിലെ പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. ഐ എം എഫ് മാനേജിങ് ഡയറക്ടർ ക്രിസ്ത്യൻ ലഗാർഡ് രാജിവച്ച ഒഴിവിലേക്കാണ് രഘുറാം രാജന്റെ പേരും പരിഗണിക്കുന്നത്.
യൂറോപ്പ്, അമേരിക്ക എന്നീ ഭൂഖണ്ഡങ്ങൾക്ക് പുറത്തു നിന്നുള്ള ഒരാളാണ് ഇനി മാനേജിങ് ഡയറക്ടർ സ്ഥാനത്തേക്ക് വരേണ്ടത്. അത്കൊണ്ട് ഈ സ്ഥാനത്തേക്ക് രഘുറാം രാജനെ ശക്തമായി പിന്തുണക്കുന്നതായി ബ്രിട്ടൻ ഔദ്യോഗികമായി അറിയിച്ചു. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മുൻ ഗവർണർ മാർക്ക് കാർണി, ബ്രിട്ടന്റെ മുൻ ധനമന്ത്രി ജോർജ് ഓസ്ബോൺ, മുൻ ഡച്ച് ധനമന്ത്രി ജിറോൺ ഡിസ്‌ജെൽബ്ലോ തുടങ്ങിയവരുടെ പേരുകളും സജീവ പരിഗണനയിലുണ്ടെന്നാണ് റിപോർട്ടുകൾ. ഇപ്പോൾ ചിക്കാഗോ യൂണിവേഴ്സിറ്റിയിൽ പ്രഫസറായ രഘുറാം രാജന്റെ പേര് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവർണർ സ്ഥാനത്തേക്കും പരിഗണിക്കുന്നുണ്ട്.