ഇൻകം ടാക്‌സ് റിട്ടേൺ ഇനി ആദായനികുതി വകുപ്പ് തന്നെ പൂരിപ്പിച്ച് തരും

Gambinos Ad
ript>

ആദായ നികുതി റിട്ടേൺ ഫോം പൂരിപ്പിക്കുന്നതിന് പ്രയാസം നേരിടുന്നുണ്ടോ ? ഇതാ, ഇതിനു പരിഹാരമായി ആദായ നികുതി വകുപ്പ് എത്തുന്നു. നികുതിദായകർ പൂരിപ്പിക്കുന്നതിന് പകരം ആവശ്യമായ വിവരങ്ങൾ മുൻകൂറായി രേഖപ്പെടുത്തിയ ഫോറങ്ങൾ വകുപ്പ് ലഭ്യമാക്കും. റിട്ടേൺ സമർപ്പിക്കുന്ന വ്യക്തി ഇവ ശരിയാണെങ്കിൽ അത് അംഗീകരിച്ചു ഫയൽ ചെയ്താൽ മതിയാകും എന്നതാണ് ഇതിന്റെ സവിശേഷത.

Gambinos Ad

ഒരാളുടെ വരുമാനം, വരുമാന സ്രോതസ്സുകൾ, വ്യക്തിഗത വിവരങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഫോമിൽ തന്നെ രേഖപ്പെ ടുത്തിയിട്ടുണ്ടാകും. ഇത് ശരിയാണെങ്കിൽ സമർപ്പിക്കാം, അല്ലെങ്കിൽ വേണ്ട തിരുത്തലുകൾ മാത്രം വരുത്താം. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് ചെയർമാൻ സുശീൽ ചന്ദ്ര അറിയിച്ചതാണ് ഇക്കാര്യം.

ഫയൽ ചെയ്ത റിട്ടേണുകൾ ഒരാഴ്ചക്കകം തീർപ്പാക്കാനും ഇൻകം ടാക്‌സ് വകുപ്പ് ഒരുങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ ലളിതമായ റിട്ടേൺ ഫയലിംഗ് സംവിധാനത്തിൽ 50 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് ഒരു പേജുള്ള ഫോം മാത്രം പൂരിപ്പിച്ചാൽ മതിയാകും. പുതുതായി പാൻ കാർഡ് അപേക്ഷ സമർപ്പിക്കുന്നവർക്ക് നാലു മണിക്കൂറിനകം ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.