ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍ കോണ്‍ക്ലേവിന്റെ ലോഗോ കേന്ദ്ര മന്ത്രി പ്രകാശനം ചെയ്തു

പബ്ലിക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ  2020ല്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന പതിനാലാമത് ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍ കോണ്‍ക്ലേവിന്റെ ലോഗോ  കേന്ദ്ര ഷിപ്പിംഗ് , കെമിക്കല്‍സ് ആൻഡ് ഫെര്‍ട്ടിലൈസേഴ്‌സ് വകുപ്പ് മന്ത്രി  മന്‍സുഖ് എൽ. മാണ്ഡവിയ കോണ്‍ക്ലേവ് ചെയര്‍മാന്‍ ഡോ. ടി. വിനയകുമാറിന് നല്‍കി പ്രകാശനം ചെയ്തു. കൊച്ചിന്‍ ഷിപ്പിയാര്‍ഡ് ഡയറക്ടര്‍ ബി .രാധാകൃഷ്ണമേനോന്‍, പി.ആര്‍.സി.ഐ ജോയിന്റ് സെക്രട്ടറി പി.  കെ നടേഷ് എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു.