ഇന്ധന വില താഴ്ന്നു: പത്ത് ദിവസത്തിനിടെ കുറഞ്ഞത് 1.50 രൂപ

തുടര്‍ച്ചയായി രണ്ടാമത്ത ദിവസവും പെട്രോള്‍, ഡീസല്‍ വില താഴ്ന്നു. പെട്രോള്‍ വില ലിറ്ററിന് 22 പൈസയും ഡീസല്‍വില 25 പൈസയുമാണ് കുറഞ്ഞത്. കഴിഞ്ഞദിവസം പെട്രോളിന് 17 പൈസയും ഡീസലിന് 19 പൈസയും കുറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 74.43 രൂപയായി. ഡീസലിനാകട്ടെ 67.61 രൂപയുമാണ് വില. മുംബൈയില്‍ യഥാക്രമം 80.03 ഉം 70.88 രൂപയാണ് വില.

കഴിഞ്ഞ പത്തു ദിവസത്തിനിടെ ശരാശരി 1.50 രൂപയാണ് ലിറ്ററിന് കുറഞ്ഞത്. കഴിഞ്ഞ 12 ന് ശേഷം പെട്രോള്‍ ഡീസല്‍ വില തുടര്‍ച്ചയായി കുറയുന്നുണ്ട്.

Read more

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറയുകയാണ്. ചൈനയിലെ കൊറോണ വൈറസ് ഭീതി ആഗോളതലത്തില്‍ എണ്ണ ഉപഭോഗത്തില്‍ ഇടിവുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് എണ്ണവില കുറയുന്നത്. ബാരലിന് 62 ഡോളര്‍ നിലവാരത്തിലാണ് ബ്രന്റ് ക്രൂഡ് വില