വാങ്ങാനാളില്ല; വാഹന വിൽപ്പനയിലെ മാന്ദ്യം 23.7 ശതമാനം: ഇടിവ് തുടർച്ചയായ പതിനൊന്നാം മാസവും

ഇന്ത്യയിൽ വാഹന വിൽപ്പന സെപ്റ്റംബറിൽ 23.7 ശതമാനം ഇടിഞ്ഞു – തുടർച്ചയായ പതിനൊന്നാം മാസത്തെ ഇടിവാണ് ഇത് – ഇന്ത്യയിലെ വാഹന വ്യവസായത്തിലെ ഏറ്റവും മോശം മാന്ദ്യത്തിനിടയിലാണ് ഈ ഇടിവ് രേഖപ്പെടുത്തിയത്, വെള്ളിയാഴ്ചയാണ് കണക്കുകൾ പുറത്തുവന്നത്.

സെപ്റ്റംബറിൽ പാസഞ്ചർ വാഹന വിൽപ്പന 2,23,317 യൂണിറ്റായി കുറഞ്ഞതായി സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (സിയാം) കണക്കുകൾ വ്യക്തമാക്കുന്നു. പാസഞ്ചർ കാർ വിൽപ്പന 33.4 ശതമാനം കുറഞ്ഞ് 1,31,281 യൂണിറ്റായി.

Read more

വാഹനങ്ങൾക്കുള്ള ഡിമാൻഡ് കുറവ് ആഭ്യന്തര വാഹന വ്യവസായം അഭിമുഖീകരിക്കുന്നതിനാലാണ് ഉത്പാദന വെട്ടിക്കുറവിനും ആയിരക്കണക്കിന് തൊഴിൽ നഷ്ടങ്ങൾക്കും കാരണമായത്.