ഇന്ത്യയിൽ 100 കോടിയിലേറെ വരുമാനമുള്ളവർ എണ്ണത്തിൽ തുച്ഛം

Gambinos Ad
ript>

ശതകോടീശ്വരന്മാരുടെ എണ്ണം ഇന്ത്യയിൽ പെരുകുന്നു എന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലും ഇതൊന്നും ആദായ നികുതിയുടെ കണക്കിൽ വലിയ നേട്ടമുണ്ടാക്കുന്നില്ലെന്ന് കാണാം. 2017 -18 സാമ്പത്തിക വർഷത്തിൽ 120 കോടി ഇന്ത്യക്കാരിൽ വെറും 61 പേർ മാത്രമാണ് തങ്ങൾക്ക് 100 കോടി രൂപയ്ക്കു മേൽ വരുമാനമുണ്ടെന്ന് ആദായ നികുതി അധികൃതർക്ക് കണക്ക് നൽകിയത്. തൊട്ടുതലേ വർഷം അതായത് 2016 -17 ൽ ഇത് കേവലം 38 പേർ മാത്രമായിരുന്നു. കേന്ദ്ര ധനകാര്യ സഹമന്ത്രി പൊൻ രാധാകൃഷ്ണൻ പാർലമെന്റിൽ നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ ഉള്ളത്. 2014 -15ൽ 24 പേർ മാത്രമായിരുന്നു 100 കോടി വരുമാനക്കാരുടെ ക്ളബിൽ ഉണ്ടായിരുന്നത്.

Gambinos Ad

ബിനാമി ഇടപാടുകൾ തടയുന്നതിനുള്ള നിയമ പ്രകാരം 6900 കോടി രൂപയുടെ സ്വത്തുക്കൾ ഏറ്റെടുത്തിട്ടുണ്ടെന്ന് ധനകാര്യ സഹമന്ത്രി ശിവ് പ്രതാപ് ശുക്ല അറിയിച്ചു. 2018 ഡിസംബർ വരെ 2000 ബിനാമി ഇടപാടുകൾ ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ബാങ്ക് നിക്ഷേപങ്ങൾ, ഭൂമി, ഫ്ലാറ്റുകൾ, ആഭരണങ്ങൾ തുടങ്ങിയ ഇനങ്ങളായാണ് ബിനാമി സ്വത്തുക്കൾ കണ്ടെത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി.