ഇത്തവണ ഓണത്തിന് സൂപ്പർ ബമ്പറുമായി കേരള ലോട്ടറി; ഒന്നാം സമ്മാനം 12 കോടി, ടിക്കറ്റ് ഒന്നിന് 300 രൂപ

ഇത്തവണ ഓണത്തിന് സൂപ്പർ ബമ്പറുമായി കേരള ലോട്ടറി വകുപ്പ്. കേരള ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന തുകയുമായാണ് ഓണം ബമ്പർ എത്തുന്നത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം.

2018 ലെ ഓണത്തിന് 10 കോടിയായിരുന്നു ഒന്നാം സമ്മാനം. 50 ലക്ഷം രൂപ വീതം പത്തു പേർക്ക് രണ്ടാം സമ്മാനവും പ്രഖാപിച്ചിട്ടുണ്ട്. 300 രൂപയാണ് ടിക്കറ്റിന്റെ വില. സെപ്റ്റംബർ 26 നാണ് നറുക്കെടുപ്പ്. 90 ലക്ഷം ടിക്കറ്റുകളാണ് വില്പനക്ക് തയാറാക്കിയിരിക്കുന്നത്. ഇത് മുഴുവൻ വിട്ടുപോയാൽ 270 കോടി രൂപ വരവുണ്ടാകും. വില്പനയുടെ സംസ്ഥാനതല ഉദ്ഘടാനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് നിർവഹിച്ചു.