ചരിത്ര നേട്ടവുമായി ഓഹരി വിപണി, നിഫ്റ്റി ആദ്യമായി 11,800 പോയിന്റിന് മുകളിൽ

ഇന്ത്യൻ ഓഹരി വിപണി ഇന്ന് അഭൂതപൂർവമായ മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ചു. സെൻസെക്‌സ് ഇന്ന് 400 പോയിന്റ് വരെ ഉയർന്ന സാഹചര്യമുണ്ടായി. 370.66 പോയിന്റ് നേട്ടത്തോടെ 39267.44 പോയിന്റിലാണ് ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത്.

ദേശീയ ഓഹരി സൂചികയായ നിഫ്റ്റി ഇപ്പോള്‍ റെക്കോര്‍ഡ് ഉയരത്തിലാണ്. ഇന്ന് 90 .55 പോയിന്‍റ് ഉയര്‍ന്ന് നിഫ്റ്റി എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 11,780 എന്ന നിലയിലാണിപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്. ഇടയ്ക്ക് 11,800 പോയിന്റിന് മുകളിൽ പോയിരുന്നു. ഐസിഐസിഐ ബാങ്ക്, ഇന്ത്യന്‍ ഓയില്‍, കോള്‍ ഇന്ത്യ, വേദാന്ത തുടങ്ങിയ ഓഹരികള്‍ 2.06 മുതല്‍ 2.88 ശതമാനം വരെ ഉയരത്തിലാണ്. അദാനി പോർട്സ്, ടൈറ്റാൻ , ഒ എൻ ജി സി തുടങ്ങിയ കമ്പനികളും ഇന്ന് വൻ നേട്ടം കൊയ്തു.

ഐസിഐസിഐ ബാങ്ക്, റിലയന്‍സ് എൽ ആൻഡ് ടി , ഐ ടി സി ,ടി സി എസ് തുടങ്ങിയ ഓഹരികളാണ് സെന്‍സെക്സില്‍ നേട്ടത്തിലുളളത്.