ഒമ്പതു മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് തന്ത്രം മെനഞ്ഞ് ന്യൂ ഏജ് കൺസൾട്ടിംഗ്

ലോക്സഭ തിരഞ്ഞെടുപ്പിൽ ഒമ്പതു മണ്ഡലങ്ങളിൽ വിവിധ കൺസൾട്ടൻസി സേവനങ്ങൾ നൽകി  കൊച്ചി കേന്ദ്രമായ ന്യൂ ഏജ് കൺസൾട്ടിംഗ് എന്ന സ്ഥാപനം ശ്രദ്ധേയ സാന്നിധ്യമായി. 2014ൽ ഈ രംഗത്ത് പ്രവർത്തിച്ചു തുടങ്ങിയ ന്യൂ ഏജ് കൺസൾട്ടിംഗ് 5 വർഷം കൊണ്ട് പ്രാദേശിക തലം മുതൽ അമ്പതോളം പൊളിറ്റിക്കൽ അസൈന്‍മെന്റു കൾ പൂർത്തിയാക്കിയതായി കമ്പനി അധികൃതർ പറഞ്ഞു.

വ്യത്യസ്ത മുന്നണികൾക്കും, രാഷ്ട്രീയ പാർട്ടികൾക്കും, വ്യക്തികൾക്കും വേണ്ടിയുള്ള പ്രോജക്റ്റുകൾ ഉൾപ്പെടുന്നതാണ് ന്യൂ ഏജ് കൺസൾട്ടിങ്ങിന്റെ പോർട്ട്ഫോളിയോ. സ്ട്രാറ്റജി പ്ലാനിംഗ്, സ്ട്രാറ്റജി ഡിസൈൻ, ഡാറ്റ അനാലിസിസ്, ക്വാളിറ്റേറ്റിവ്, ക്വാണ്ടിറ്റേറ്റിവ് അനാലിസിസ് സർവേകൾ, കണ്ടന്റ് ഡവലപ്പ്മെന്റ്, സോഷ്യൽ മീഡിയ സ്ട്രാറ്റജി, പ്രൊപഗേഷൻ, ക്യാമ്പയിൻ ഡിസൈൻ & മാനേജ്‌മെന്റ്, പി.ആർ, ഫീഡ്ബാക്ക് തുടങ്ങി മേഖലകളിൽ ഈ സ്ഥാപനം പ്രവർത്തിക്കുന്നു.

ഇക്കുറി ലോക്സഭയിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മണ്ഡലങ്ങളിൽ എൻഡ് റ്റു എൻഡ് പോർട്ട്ഫോളിയോ അടിസ്ഥാനത്തിൽ പ്രവർത്തിച്ചതും ന്യൂ ഏജ് തന്നെ. ഡാറ്റ, റിസർച്ച്, അനാലിസിസ് എന്നിവ അടിസ്ഥാനമാക്കിയാണ് സ്ട്രാറ്റജി തീരുമാനിക്കുന്നത്. പെർസെപ്‌ഷൻ മാനേജ്‌മെന്റ് ആണ് ദീർഘ കാല പ്രൊജക്റ്റുകളിൽ അവലംബിക്കുന്ന രീതി.

കോർപ്പറേറ്റ് കൺസൾട്ടിംഗ് രംഗത്തും ന്യൂ ഏജ് ശക്തമായ സാന്നിധ്യമാണ്. രണ്ടു ഡസനിലധികം പ്രോജക്റ്റുകൾ ഇതിനകം പൂർത്തിയാക്കി. പെർസെപ്‌ഷൻ മാനേജ്‌മെന്റിൽ സംസ്ഥാനത്ത് മുൻനിരയിലുള്ള സ്ഥാപനം ദേശീയതലത്തിലുള്ള പ്രമുഖ ബ്രാൻഡുകളുടെ സേവനദാതാക്കൾ കൂടിയാണ്. 2018 മുതൽ കമ്പനി കേരളത്തിന് പുറത്തും പൊളിറ്റിക്കൽ, കോർപ്പറേറ്റ് അസൈന്‍മെന്റുകൾ ഏറ്റെടുത്തു വിജയിപ്പിക്കുന്നു. ക്രൈസിസ് മാനേജ്‌മെന്റിലും സ്പെഷ്യലൈസ് ചെയ്യുന്നു.  രണ്ട് വര്‍ഷത്തിനുള്ളിൽ ദക്ഷിണേന്ത്യയിലെ പ്രമുഖ പൊളിറ്റിക്കൽ സ്ട്രാറ്റജി മാനേജ്‌മെന്റ് കമ്പനി ആയി വളരുകയാണ് ലക്ഷ്യം.
ഡവലപ്മെന്റ് പ്ലാനിംഗിലും ഒട്ടേറെ ശ്രദ്ധേയ പ്രോജക്റ്റുകൾ പൂർത്തിയാക്കി. എം.പി മാർ, എം.എൽ.എമാർ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്കായി ഡവലപ്മെന്റ് പ്ലാനിങ്ങിൽ പ്രവർത്തിക്കുന്നു. ഭാവിയിൽ ഈ മേഖലയിലും ശ്രദ്ധ ഊന്നാനാണ് പരിപാടി. സെബിൻ പൗലോസ്, ജിൻസ് ജോസ്, അഭിലാഷ് ഐ ചാംസ്, രഞ്ജിത് ജോർജ് എന്നിവരാണ് ന്യൂ ഏജ് കൺസൾട്ടിംഗ് വിഭാഗത്തിന് നേതൃത്വം നൽകുന്നത്. ഔട്ട്സോഴ്സ് ചെയ്യുന്നവരടക്കം 100 പേരടങ്ങുന്ന സംഘമാണ് സ്ഥാപനത്തിനുള്ളത്.