മുകേഷ് അംബാനിയുടെ സ്വത്തിൽ 53,700 കോടി ഒലിച്ചു പോയി, ഓഹരി തകർച്ചയിൽ നിക്ഷേപകരുടെ നഷ്ടം 11 ലക്ഷം കോടി

കൊറോണ ബാധയുടെ ഭീതിയിൽ സാമ്പത്തിക രംഗം ഉലഞ്ഞാടുമ്പോൾ നിക്ഷേപ മേഖലക്ക് വൻനഷ്ടം. ഓഹരി വിപണിയിലാണ് പ്രതിസന്ധി വല്ലാതെ രൂക്ഷമായിരിക്കുന്നത്. കഴിഞ്ഞ ആറ് ദിവസത്തിനിടയിൽ ഇന്ത്യയിലെ ഓഹരി നിക്ഷേപകർക്ക് മൊത്തം 11.5 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ശതകോടീശ്വരന്മാരുടെ സമ്പത്ത് ഒറ്റയടിക്ക് വൻ ഇടിവിലായി. ഓഹരി മാർക്കറ്റിലെ തകർച്ച മൂലം ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ മൊത്തം ഓഹരി മൂല്യം 53,706 .40 കോടി രൂപ കുറഞ്ഞതായി പ്രമുഖ സാമ്പത്തിക ഏജൻസിയായ ബ്ലൂംബെർഗ് കണക്കാക്കുന്നു. ടാറ്റായുടെ വിപണി മൂല്യത്തിൽ ഉണ്ടായ ഇടിവ് 41,930 .18 കോടി രൂപയാണ്. അദാനിക്ക് 27,101 കോടിയും ആദിത്യ ബിർള ഗ്രൂപ്പിന് 17,534 .75 കോടി രൂപയും നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. വാഡിയ ഗ്രൂപ്പിന്റെ നഷ്ടം 3272 .30 കോടിയാണ് . 391 കോടി രൂപ ഇന്ത്യ ബുൾസിനും നഷ്ടമായതായാണ് കണക്ക്. വിപ്രോ, ഉദയ് കോട്ടക്ക്, സൺ ഫാർമ തുടങ്ങിയ കമ്പനികളുടെ ഓഹരി മൂല്യം കുത്തനെ ഇടിഞ്ഞു.

Read more

ഫെബ്രുവരി 12- നു ശേഷം സെൻസെക്സിൽ സംഭവിച്ച ഇടിവ് 3000 പോയിന്റാണ്. ഇന്ന് മാത്രം 1495 പോയിന്റിന്റെ ഇടിവാണ് ഉണ്ടായിക്കുന്നത്. ക്രൂഡ് ഓയിൽ ഉൾപ്പെടെയുള്ള വിപണികൾ തകർന്നടിയുമ്പോൾ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന്റെ ഡിമാൻഡും വിലയും കൂടുകയാണ്.