ജൂൺ ആറിന് കാലവർഷം കേരളത്തില്‍ എത്തുമെന്ന് ഐ.എം.ഡി റിപ്പോർട്ട്

മൺസൂൺ കേരള തീരത്ത് ജൂൺ ആറാം തിയതിയോടെ എത്തുമെന്ന് ദേശീയ കാലാവസ്ഥ വകുപ്പിന്റെ [ഐ എം ഡി] പുതിയ റിപ്പോർട്ട്. നേരത്തെ ആൻഡമാൻ തീരത്തെത്തിയ തെക്ക് – പടിഞ്ഞാറൻ മൺസൂൺ പിന്നീട് ശക്തി കുറയുകയായിരുന്നു. എന്നാൽ രണ്ടു ദിവസത്തിനകം ആൻഡമാൻ തീരത്തും ബംഗാൾ ഉൾക്കടലിലും ശക്തമായ മഴ ലഭിക്കുമെന്ന് പുതിയ റിപ്പോർട്ട് പറയുന്നു.

എൽ നിനോ പ്രതിഭാസമാണ് കേരളത്തിൽ കാലവർഷം വൈകുന്നതിന് കാരണം. അടുത്ത നാലു ദിവസം ആൻഡമാൻ – നിക്കോബാർ മേഖലയിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐ എം ഡി റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിൽ ലഭ്യമാകുന്ന മഴയുടെ 75 ശതമാനവും ജൂൺ – സെപ്റ്റംബർ കാലയളവിൽ വീശുന്ന മൺസൂൺ വഴിയാണ് ലഭിക്കുന്നത്.