92 യാത്രകൾ, അഞ്ചു ഭൂഖണ്ഡങ്ങൾ, 57 രാജ്യങ്ങൾ - മോദിയുടെ യാത്രാവഴികൾ ഇങ്ങിനെ

2014ൽ അധികാരത്തിൽ എത്തിയതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത് 92 വിദേശ യാത്രകൾ.  നാലര വർഷത്തിനിടയിൽ 57 രാജ്യങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തി. തന്റെ മുൻഗാമി മൻമോഹൻ സിംഗ് നടത്തിയതിന്റെ ഇരട്ടിയിലധികം വിദേശയാത്രകൾ മോദി നടത്തി. “ടൂറിംഗ് പി എം” എന്ന വിശേഷണത്തിന് സർവഥാ യോഗ്യനായ പ്രധാനമന്ത്രി. 2014 മെയ് മാസത്തിലാണ് മോദി പ്രധാനമന്ത്രിയായി അധികാരമേറ്റത്.

മോദിയുടെ യാത്രകൾ ഒറ്റ നോട്ടത്തിൽ 

യാത്രകൾ – 92

രാജ്യങ്ങൾ – 57

ചെലവായ തുക – 800 കോടി രൂപ

ഇതുവഴി എത്തിയ നേരിട്ടുള്ള വിദേശ നിക്ഷേപം – 19,300 കോടി ഡോളർ
മുൻ ഭരണത്തെ അപേക്ഷിച്ച് വർധന – 50 ശതമാനം

പ്രധാന പ്രോജക്ടുകൾ – ഇസ്രായേലിൽ നിന്ന് നേടിയ അഡ്വാൻസ് ഡിഫൻസ് , വാട്ടർ ടെക്‌നോളജി. ജപ്പാനിൽ നിന്ന് ബുള്ളറ്റ് ട്രെയിൻ.

സന്ദർശിച്ച പ്രധാന ലോക നേതാക്കൾ – ഡൊണാൾഡ് ട്രംപ്, ജപ്പാൻ പ്രധാന മന്ത്രി ഷിൻസോ ആബേ, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ. 

കൂടുതൽ തവണ സന്ദർശിച്ച രാജ്യങ്ങൾ – അമേരിക്ക, ചൈന, റഷ്യ, ആസ്‌ട്രേലിയ , ഗൾഫ് രാജ്യങ്ങൾ. 

 
ഒട്ടും സന്ദർശിക്കാത്ത രാജ്യങ്ങൾ – മധ്യ, ഉത്തര ആഫ്രിക്കൻ രാജ്യങ്ങൾ.