മൈക്കൽ ദേബബ്രത പത്ര റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ, നിയമനം മൂന്ന് വർഷത്തേക്ക്

മൈക്കൽ ദേബബ്രത പത്രയെ റിസർവ് ബാങ്കിന്റെ പുതിയ ഡെപ്യൂട്ടി ഗവർണറായി നിയമിച്ചു. വിരൾ ആചാര്യ സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്ക് മൂന്ന് വർഷത്തേക്കാണ് നിയമനം. റിസർവ് ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി പ്രവർത്തിച്ചു വരികയാണ് അദ്ദേഹം.

മോണിറ്ററി പോളിസി കമ്മറ്റിയുടെ ചുമതല വഹിക്കുന്ന അദ്ദേഹം പണപ്പെരുപ്പം സംബന്ധിച്ച കാര്യങ്ങളിൽ വിദഗ്ധനാണ്. അദ്ദേഹത്തിന്റെ നിയമനത്തോടെ ആർ ബി ഐയ്ക്ക് നാലു ഡെപ്യൂട്ടി ഗവർണർമാരായി. എൻ എസ് വിശ്വനാഥൻ, ബി പി കനുംഗോ, എം കെ ജെയിൻ എന്നിവരാണ് മറ്റു മൂന്നു പേർ.

1985- ലാണ് മൈക്കൽ റിസർവ് ബാങ്കിൽ ചേർന്നത്. സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റുള്ള അദ്ദേഹം ഹാർവാർഡ് സർവകലാശാലയിൽ സാമ്പത്തിക സുസ്ഥിരത എന്ന വിഷയത്തിൽ പോസ്റ്റ് ഡോക്ടറൽ റിസർച്ച് നടത്തിയിട്ടുണ്ട്.